ഒരു മാസത്തേ ഇടവേളക്ക് ശേഷം കാഞ്ഞിരപ്പള്ളി മേഖലയിൽ വീണ്ടും കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നു. വെള്ളിയാഴ്ച്ച 62 പേർക്കാണ് മേഖലയിൽ കോവിഡ് സ്വീകരിച്ചത്. എലിക്കുളത്ത് 16 പേർക്കും ചിറക്കടവ് 13 പേർക്കും മണിമലയിൽ 12 പേർക്കും പാറത്തോട് 8 പേർക്കും കാഞ്ഞിരപ്പള്ളിയിലും എരുമേലിയിലും 6 പേർക്കും മുണ്ടക്കത്ത് ഒരാൾക്കുമാണ് കോവിഡ് സ്വീകരിച്ചത്. വ്യാപാര സ്ഥാപനങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് പ്രവർത്തിക്കുന്നത്. മിക്കയിടത്തും സാനിറ്റെസറോ സാമൂഹിക അകലമോ പാലിക്കുന്നില്ല , ഒപ്പം അധികൃതരുടെ പരിശോധന ഇല്ലാത്തതും കോവിഡ് വർദ്ധിക്കുവാൻ ഇടയാക്കിയിട്ടുണ്ട്.