ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ ഇടഞ്ഞ ആനയുടെ പുറത്തുനിന്ന് രണ്ടാം പാപ്പാനെ സാഹ സികമായി രക്ഷപെടുത്തി. ഇന്നു പുലര്‍ച്ചെ ആറാട്ട് എഴുന്നള്ളത്തിനിടയാണ് മാവേലി ക്കര ഗണപതി എന്ന ആന ഇടഞ്ഞത്.

ഇടഞ്ഞ ആനയുടെ പുറത്ത് രണ്ടാം പാപ്പാന്‍ പള്ളുരുത്തി സ്വദേശി രാജേഷ് തുടരുമ്പോള്‍ ഭയപ്പാടിലായിരുന്നു ഭക്തരും സംഘാടകരും. ആത്മസംയമനത്തോടെ നാട്ടുകാര്‍ നടത്തിയ ഇടപെടലാണ് അസാധാരണമായ രക്ഷപെടലിന് അവസരമൊരുക്കിയത്.

ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ആറാട്ട് ഉല്‍സവത്തിനിടെയാണ് മാവേലിക്കര ഗണപതി ഇടഞ്ഞത്. ആനക്കൊട്ടിലിന് സമീപം നിലയുറപ്പിച്ച ആനയെ അനുനയിപ്പിക്കാന്‍ ശ്രമി ച്ചെങ്കിലും പരാജയപ്പെട്ടു. സംഭവസമയത്ത് നിരവധി ഭക്തര്‍ ക്ഷേത്രത്തിലുണ്ടായിരുന്നു. ആന ഇടഞ്ഞ വാര്‍ത്ത പരന്നതോടെ തിക്കിലും തിരക്കിലും പെട്ട് നാല് പേര്‍ക്കു നിസാര പരിക്കേറ്റു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആനയെ തളച്ചത്.