കേരള കോൺഗ്രസ് എം കാഞ്ഞിരപ്പള്ളി മണ്ഡലം വർക്കിങ്ങ് പ്രസിഡൻ്റായിരുന്ന റിജോ വാളാന്തറ ഇനി പ്രസിഡൻ്റ്. കഴിഞ്ഞ വർഷക്കാലമായി കേരള കോൺഗ്രസിനൊപ്പവും യുവജന വിഭാഗത്തിലും പ്രവർത്തിച്ച് വന്നിരുന്ന റിജോ കാഞ്ഞിരപ്പളളി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറും നിലവിൽ 19 വാർഡ് മെംബറുമാണ്.
മുൻ ഗ്രാമപഞ്ചായത്തംഗമായ ജോഷി അഞ്ചനാടനുമായി വാശിയേറിയ മത്സരത്തിന് കളമൊരുങ്ങിയിരുന്നെങ്കിലും, സമവായത്തിലൂടെ മത്സരം ഒഴിവാക്കുകയായിരുന്നു.
കേരള കോൺഗ്രസ് യുവജന വിഭാഗമായ യൂത്ത് ഫ്രണ്ട് എം സംസ്ഥാന വൈസ്  പ്രസിഡന്റ് ആയിരുന്ന റിജോ നിലവിൽ കേരള കോൺഗ്രസ് എമ്മിന്റെ  മണ്ഡലം വർക്കിങ്ങ് പ്രസിഡന്റുമാണ്.   കേരള കോൺഗ്രസിൽ എത്തിയപ്പോൾ നടത്തിയ മികച്ച സംഘടനാ  പ്രവർത്തനങ്ങളാണ് റിജോക്ക് ഗുണമായത്.
കെ.എം മാണിയുടെ സ്മൃതി ചിത്രത്തിൽ പൂക്കളർപ്പിച്ചായിരുന്നു സമ്മേളനത്തിൻ്റെ തുടക്കം.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷാ​ജി പു​തി​യാ​പ​റ​ന്പി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മ്മേ​ള​നം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ണ്ണി തെ​ക്കേ​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ.​എം. മാ​ത്യു ആ​നി​ത്തോ​ട്ടം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​ണ്ണി​ക്കു​ട്ടി അ​ഴ​കം​പ്രാ​യി​ൽ, ജെ​സി ഷാ​ജ​ൻ, സ്റ്റ​നി​സ്ലാ​വോ​സ് വെ​ട്ടി​ക്കാ​ട്ട്, അ​ജു പ​ന​യ്ക്ക​ൽ, റി​ജോ വാ​ളാ​ന്ത​റ, വിമല ജോസഫ്, റ്റി.ജെ മോഹനൻ,
റെ​ജി കൊ​ച്ചു​ക​രി​പ്പാ​പ്പ​റ​ന്പി​ൽ,  എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യി റി​ജോ വാ​ളാ​ന്ത​റ – മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്, മൈ​ക്കി​ൾ എ​കെ., എ​ബ്ര​ഹാം ജോ​ർ​ജ് – വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, റെ​ജി സി. ​മേ​നോ​ൻ – ട്ര​ഷ​റ​ർ, റെ​ജി കൊ​ച്ചു​ക​രി​പ്പാ​പ്പ​റ​ന്പി​ൽ, ജ​യ​കു​മാ​ർ വി​ഴി​ക്കി​ത്തോ​ട്, ടി.​ജെ. മോ​ഹ​ന​ൻ, കെ.​എം. മാ​ത്യു – ഓ​ഫീ​സ് ചാ​ർ​ജ് സെ​ക്ര​ട്ട​റി​മാ​ർ, ജോ​ർ​ജ് വ​ർ​ഗീ​സ് പൊ​ട്ടം​കു​ളം, സ്റ്റെ​നി​സ്ലാ​വോ​സ് വെ​ട്ടി​ക്കാ​ട്ട്, ജോ​ഷി അ​ഞ്ച​നാ​ട്ട്, മ​നോ​ജ് മ​റ്റ​മു​ണ്ട, ഷാ​ജ​ൻ മ​ണ്ണം​പ്ലാ​ക്ക​ൽ, ബി​ജു ച​ക്കാ​ല, കെ.​ആ​ർ. സ​ജി, ജെ​സി ഷാ​ജ​ൻ, അ​ജു, ഷാ​ജി പു​തി​യാ​പ​റ​ന്പി​ൽ, കെ.​സി ജോ​സ​ഫ്, മാ​ത്യു ഫി​ലി​പ്പ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ – നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു