പൊ​ലി​ഞ്ഞ​ത് ര​ണ്ടു കു​ടും​ബ​ങ്ങ​ളു​ടെ ആ​ശ്ര​യം.മേ​ഖ​ല​യി​ൽ ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ ഒ​ട്ടേ​റെ തൊ​ഴി​ലാ​ളി​ക​ൾ നി​ർ​മാ​ണ മേ​ഖ​ല​യി​ലു​ണ്ട്. 
പൊൻകുന്നം: നിർമാണത്തിന് ഇടയിൽ സ്വകാര്യ വ്യക്തിയുടെ കെട്ടിട സമുച്ചയത്തിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണ് 2 ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. കൂടെയു ണ്ടായിരുന്നു 3 തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു. വെസ്റ്റ് ബംഗാൾ ദുപ്ഗുരി ജാസൽബാൻ ജക്കീർ ഹൊസൈൻ (21) കുച്ച് ബിഹാർ ജോറോഫിമുലി റബ്ബാനി മിയ (23) എന്നിവരാ ണ് മരിച്ചത്. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിൽ.
ഇന്നലെ വൈകിട്ട് 4 മണിയോടെ കാഞ്ഞിരപ്പള്ളി കോടതിപ്പടിക്കു സമീപം സിമന്റ് കട്ട ഉപയോഗിച്ച് സംരക്ഷണ ഭിത്തി നിർമിക്കുന്നതിന് ഇടയിലാ‍യിരുന്നു അപകടം.10 അടി ഉയരത്തിൽ നിർമിച്ച ഭിത്തിയാണു ഇടിഞ്ഞു വീണത്. മഴ പെയ്യാൻ തുടങ്ങിയപ്പോൾ പടു ത കെട്ടാൻ തൊഴിലാളികൾ ഭിത്തിയിൽ കയറിയപ്പോൾ ഇടിഞ്ഞു താഴേക്ക് പതിക്കുക യായിരുന്നു. താഴെ ജോലി ചെയ്തിരുന്ന ജക്കീർ, റബ്ബാനി എന്നിവരുടെ ദേഹത്തേക്ക് ആണ് സിമന്റുകട്ട വീണത്. ഇരുവരും സംഭവ സ്ഥലത്തു തന്നെ മരിച്ചു. പൊൻകുന്നം പൊലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു.
പൊ​ലി​ഞ്ഞ​ത് ര​ണ്ടു കു​ടും​ബ​ങ്ങ​ളു​ടെ ആ​ശ്ര​യം…
പൊ​ൻ​കു​ന്നം: ന​ല്ലൊ​രു ജീ​വി​തം മോ​ഹി​ച്ച് പ​ണി​ക്കെ​ത്തി​യ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി​ക്കി​ട​യി​ൽ ജീ​വി​തം ഹോ​മി​ച്ച​പ്പോ​ൾ അ​വ​രു​ടെ സ​മൂ​ഹ​ത്തി​ന​ത് തീ​രാ​വേ​ദ​ന​യാ​യി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​ന് മ​ഴ തു​ട​ങ്ങി​യ​പ്പോ​ൾ മാ​സ​ങ്ങ​ളാ​യി മ​ഴ​യി​ല്ലാ​തി​രു​ന്ന നാ​ട് സ​ന്തോ​ഷി​ച്ചു. ഇ​തി​നി​ടെ പൊ​ടു​ന്ന​നെ​യാ​ണ് പൊ​ൻ​കു​ന്ന​ത്ത് കോ​ട​തി​പ്പ​ടി​ക്കു​സ​മീ​പം മ​തി​ലി​ടി​ഞ്ഞു​വീ​ണ് ര​ണ്ട് അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ച വി​വ​രം നാ​ട​റി​യു​ന്ന​ത്.

പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ ജാ​ക്കി​ർ ഹൊ​സൈ​ൻ, റ​ബ്ബാ​നി മി​യ എ​ന്നി​വ​രാ​ണ് ഇ​ടി​ഞ്ഞു​വീ​ണ മ​തി​ലി​ന​ടി​യി​ൽ​പ്പെ​ട്ട് മ​രി​ച്ച​ത്. മേ​ഖ​ല​യി​ൽ ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ ഒ​ട്ടേ​റെ തൊ​ഴി​ലാ​ളി​ക​ൾ നി​ർ​മാ​ണ മേ​ഖ​ല​യി​ലു​ണ്ട്. അ​വ​ർ​ക്കെ​ല്ലാം വേ​ദ​ന​യാ​യി സ്വ​ന്തം നാ​ട്ടി​ൽ ജീ​വി​ക്കാ​ൻ വ​ഴി​കാ​ണാ​തെ അ​ന്യ​നാ​ട്ടി​ലെ​ത്തി ക​ഷ്ട​പ്പെ​ടു​ന്ന ഇ​രു​വ​രു​ടെ​യും വേ​ർ​പാ​ട്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം മ​ഴ തു​ട​ങ്ങി​യ​പ്പോ​ൾ മ​തി​ൽ മ​ഴ​യി​ൽ കു​തി​ർ​ന്ന് ന​ശി​ക്കാ​തി​രി​ക്കാ​നാ​ണ് തൊ​ഴി​ലാ​ളി​ക​ൾ പ​ടു​ത വ​ലി​ച്ചു​കെ​ട്ടാ​ൻ ശ്ര​മി​ച്ച​ത്. ഇ​തി​നി​ടെ മ​തി​ൽ പൂ​ർ​ണ​മാ​യും നി​ലം പൊ​ത്തി. ജാ​ക്കീ​റും റ​ബ്ബാ​നി​യും ക​ട്ട​ക​ൾ​ക്കി​ട​യി​ൽ​പ്പെ​ട്ടു. ഇ​രു​വ​രെ​യും ര​ക്ഷി​ക്കാ​നു​ള്ള മ​റ്റു​ള്ള​വ​രു​ടെ ശ്ര​മം ഫ​ലം ക​ണ്ടി​ല്ല. സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ ഇ​രു​വ​രും മ​ര​ണ​മ​ട​ഞ്ഞി​രു​ന്നു.