പാറത്തോട് പഞ്ചായത്ത് ഓഫീസിനു മുൻപിൽ രാവിലെ ഏഴരയോടെ നടന്ന അപകട ത്തിലാണ് റെജി സഖറിയ സഞ്ചരിച്ചിരുന്ന ആൾട്ടോ കാറും, ഓട്ടോറിക്ഷയുമായി കൂട്ടി യിടിച്ചത്. സിപിഐഎം ജില്ലാ സെക്രെട്ടറിയേറ്റ് അംഗവും സിഐടിയു ജില്ലാ പ്രസിഡ റുമാണ് പാമ്പാടി പളളി പീടികയിൽ റെജി സഖറിയ (56).

ഇതേഹത്തോടൊപ്പം കാറിലുണ്ടയിരുന്ന കാർഡ്രൈവർ പാമ്പാടി അറക്കൽ പറമ്പിൽ ആർ.ജയചന്ദ്രൻ, ഓട്ടോ ഡ്രൈവറായ ചിറ്റടി കമലാ ഭവനിൽ ഷിബുകുമാർ (42), ഓട്ടോ റിക്ഷ യാത്രികരായ മുണ്ടക്കയം മുപ്പത്തിയൊന്നാം മൈലിൽ പുതുപ്പറമ്പിൽ പി. ആർ ഷാജി (54), ഭാര്യ പ്രിയ ഷാജി (49) എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ നാ ട്ടുകാർ കാഞ്ഞിരപ്പള്ളി മേരീ ക്വീൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റെജി സഖറിയാ ക്ക് തലയ്ക്കും ഇടത് കൈയ്ക്കും പരിക്കേറ്റു. പരിക്കേറ്റ റെജി സഖറി യായെ കോട്ടയം മെഡിക്കൽ സെന്റർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.