കാഞ്ഞിരപ്പള്ളി ടിബി റോഡിൽ ലയൺസ് ക്ലബിൻ്റെ സമീപം ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ചിറക്കടവ് കത്തലാങ്കൽപ്പടി കൈപ്പടശേരി ജോസഫ് മാത്യു(62)വാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ സ്‌കൂട്ടറുമായി കൂട്ടിയിടിച്ച ബൈക്കിലെ യാത്രക്കാരൻ കത്തലാങ്കൽപ്പടി തണ്ണിപ്പാറ ജിഷ്ണു(23)വിന് പരിക്കേറ്റു. ഗുരുതര പരിക്കേറ്റ ജിഷ്ണുവിനെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ശനിയാഴ്ച്ച രാത്രി 8:30 ഓടെയാണ് സംഭവം. പൊൻകുന്നം ശാന്തിയാശുപത്രിയിൽ പ്രസവ ശുശ്രൂഷയിൽ കഴിയുന്ന മകൾ ജോസ്മിയയെ കണ്ടതിനുശേഷം തിരിച്ച് വരുന്ന വഴിയാണ് അപകടമുണ്ടായത്. ഭാര്യ അന്നമ്മയും ഒപ്പമുണ്ടായിരുന്നു. ഇവർ പരിക്കേൽക്കാതെ രക്ഷപെട്ടു. കാഞ്ഞിരപ്പള്ളി പുത്തനങ്ങാടി ഇല്ലിക്കൽ ബേക്കറിയിലെ ജീവനക്കാരനായിരുന്നു ജോസഫ് മാത്യു. പരിക്കേറ്റ ഉടൻ തന്നെ ജോസഫ് മാത്യുവിനെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിൽ.
കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിക്കു സമീപം തട്ടുകടയിലെ ജീവനക്കാരനാണ് ജിഷ്ണു. ഇദ്ദേഹം വീട്ടിൽ നിന്ന് കടയിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം.
മക്കൾ: ജോസ്‌നിയ, ജെസി, ജിൻസ്(കുവൈറ്റ്). മരുമക്കൾ: റോബിൻ(തുണ്ടത്തിൽ, എലിക്കുളം), സുബിൻ(മംഗലത്ത്, പാലാക്കാട്, മീനച്ചിൽ). സംസ്‌ക്കാരം പിന്നീട്.