കോവിഡ് 19 ഭീതിയിൽ നാടൊന്നാകെ കഴിയുമ്പോൾ ലളിതമായി വിവാഹം നടത്തി മാ തൃകയാവുകയാണ് ചിറക്കടവ് സ്വദേശി ജിഷ്ണുവും പ്രിയങ്കയും. ചിറക്കടവ് മഹാദേ വ ക്ഷേത്രത്തിൽ നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളായി 50 ൽ താഴെ ആളുകൾ മാത്രമാണ് പങ്കെടുത്തത്.
മൂവായിരത്തിലേറെ ക്ഷണക്കത്തുകൾ അടിച്ചു.അത്രയും തന്നെ ആളുകളെയും ക്ഷണി ച്ചു. വിഭവ സമൃദ്ധമായ സദ്യയും, മനോഹരമായ പന്തലും ബുക്ക് ചെയ്തു. ഇതിനിട യിലാണ് കോവിഡ് 19 സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നത്. ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്ന സർക്കാരിൻ്റെ അഭ്യർത്ഥന കൂടിയെത്തിയതോടെ ആർഭാടമായി ന ടത്താനിരുന്ന വിവാഹം ലളിതമാക്കാൻ ചിറക്കടവ് സ്വദേശി ജിഷ്ണുവും വധു പ്രിയങ്ക യും തീരുമാനിക്കുകയായിരുന്നു.ഇരുവരുടെയും മാതാപിതാക്കളും ഇവർക്കൊപ്പം ഉറ ച്ചു നിന്നതോടെ ഉറ്റ ബന്ധുക്കളെ മാത്രം സാക്ഷ്യയാക്കി ചടങ്ങിൽ മാത്രമായി വിവാഹം ഒതുക്കി.. അങ്ങനെ മൂവായിരത്തോളം പേർ പങ്കെടുക്കേണ്ട സ്ഥാനത്ത് അൻപതോളം ആളുകളുടെ മാത്രം സാന്നിധ്യത്തിൽ ജിഷ്ണു പ്രിയങ്കയുടെ കഴുത്തിൽ താലിചാർത്തി. സമൂഹത്തിനാകെ മാതൃകയാകാൻ ഈ സമയത്ത് തങ്ങൾക്ക് കഴിഞ്ഞതിൽ വലിയ സ ന്തോഷമുണ്ടെന്ന് ഇരുവരും പ്രതികരിച്ചു.
വിവാഹ മുഹൂർത്തത്തിന് മാത്രം  സാക്ഷ്യയാകാനെത്തിയവരിൽ പലരും ചടങ്ങ് ക ഴിഞ്ഞ ഉടനെ മടങ്ങി.വിഭവ സമൃദ്ധമായ സദ്യയടക്കം  ഉപേക്ഷിച്ചിരുന്നുവെങ്കിലും ബ ന്ധുക്കൾക്ക് മാത്രമായി വീട്ടിൽ ഉച്ചഭക്ഷണം ഒരുക്കിയിരുന്നു. ചിറക്കടവ് ചെറുവള്ളി മാടത്താനിയിൽ പരേതനായ സി കെ മോഹനൻ്റെയും യമനുനയുടെയും മകനാണ് വിഷ്ണു., വധു പ്രിയങ്ക ചിറക്കടവ് കുഴിപ്പള്ളിൽ വേണുഗോപാലിൻ്റെയും പ്രീതി വേണുഗോപാലിൻ്റെയും മകളും.