കാഞ്ഞിരപ്പള്ളി: റോഡ് മുറിച്ച് കടക്കുകയായിരുന്ന ആലപ്പുഴ സ്വദേശിയായ യുവാവ് എതിരെ വന്ന കാറിടിച്ച് മരിച്ചു. ആലപ്പുഴ കളര്‍കോട് കുന്നുതറ അലക്‌സ് ജേക്കബ് (37) ആണ് മരിച്ചത്. ദേശിയപാത 183-ല്‍ വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു അപകടം. റാഡരുകില്‍ കാര്‍ നിറുത്തിയ ശേഷം റോഡ് മുറിച്ച് കടക്കുമ്പോള്‍ മറ്റൊ രു വാഹനത്തെ മറികടന്നെത്തിയ കാര്‍ നിയന്ത്രണം വിട്ട് അല്കസിനെ ഇടിക്കുക യാ യിരുന്നെന്ന് പോലീസ് അറിയിച്ചു. തെറിച്ച് വീണ അലക്‌സിന്റെ തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. മറ്റൊരുവാഹനത്തില്‍ ഉടന്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ സൂ ക്ഷിച്ചിരിക്കുകയാണ്.