1 വർഷമായി എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഭാഗത്ത്‌ സ്വപ്ന ക്ലിനിക് എന്ന പേരി ൽ സ്ഥാപനം നടത്തി മൂലക്കുരു ചികിൽസ നടത്തിയിരുന്ന പശ്ചിമ ബംഗാൾ സ്വദേശി ബാപ്പി മണ്ഡൽ (27)  അറസ്റ്റിൽ. താൻ ബംഗാൾ സ്വദേശി അല്ലെന്ന് വരുത്തി തീർക്കാ ൻ ഇയാൾ കൈവശം കരുതിയിരുന്ന വ്യാജ ആധാർ കാർഡും പോലിസ് പിടികൂടി.
സംശയം ഉയർന്ന എരുമേലി വെച്ചൂച്ചിറ ബിഎംആർസി ആശുപത്രി ഡയറക്ടർ കൂടി യായ ഡോക്ടർ മനു എരുമേലിയിലെ മാധ്യമ പ്രവർത്തകൻ മുഖേനെ പോ ലീസിൽ ഇക്കാര്യം അറിയിച്ചു. തുടർന്ന് പോലിസ് രഹസ്യ അന്വേഷണം ആരംഭിക്കുകയാ യിരുന്നു. ഡോസ് കൂട്ടിയാണ് ഇയാൾ രോഗികൾക്ക് മരുന്ന് നൽകിയിരുന്നത്.
ബംഗാളികളായ ഒട്ടേറെ പേർ കേരളത്തിൽ മൂലക്കുരു ചികിത്സ നടത്തുന്നുണ്ടെന്നും ഇവരിൽ മിക്കവരും ഡോക്ടർമാരല്ലെന്നും വ്യാപകമായി പരാതികൾ ഉയർന്ന സാഹച ര്യത്തിലായിരുന്നു ഇത്തരം ചികിത്സകർ പ്രദേശങ്ങളിൽ ഉണ്ടോ എന്നറിയുന്നതി നു മായി കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ബാബു കുട്ടന്റെ നിർദേശപ്രകാരം എരുമേലി പോലിസ് സ്റ്റേഷൻ ഹൗസ് ഓഫിസർ എം.മനോജ്‌ മാത്യുവിന്റെ നേതൃത്വത്തിൽ അ ന്വേഷണം ആരംഭിച്ചത്.
പോലിസ് അന്വേഷണം അറിഞ്ഞ് ചികിത്സകൻ മുങ്ങാതിരിക്കാൻ രഹസ്യ അന്വേഷ ണം ആണ് നടത്തിയത്. രോഗികൾ എന്ന വ്യാജനെ ചികിത്സകനെ സന്ദർശിച്ച് ചി കി ത്സാ രീതികൾ മനസിലാക്കി ആയിരുന്നു അന്വേഷണം. ഭാഷയുടെ പ്രശ്നങ്ങൾ ഒന്നു മില്ലാതെ ബംഗാളിയായ ചികിത്സകൻ മലയാളികളായ രോഗികൾക്ക് ചികിത്സ നട ത്തുന്നതും പോലിസ് മനസിലാക്കി. ആദ്യം പോലീസിനോട് താൻ ഉത്തർ പ്രദേശ് സ്വ ദേശിയാണെന്നാണ് ബാപ്പു മണ്ഡൽ പറഞ്ഞത്. ബംഗാളിൽ നിന്ന് വ്യാജ ചികിത്സകർ കേരളത്തിൽ ചികിത്സ നടത്തുന്നത് സംബന്ധിച്ച് പോലിസ് അന്വേഷണം ഉണ്ടെന്ന റിഞ്ഞാണ് ഇയാൾ ഉത്തർ പ്രദേശിലെ മേൽവിലാസം അടങ്ങിയ ആധാർ കാർഡ് കാ ട്ടിയത്. എന്നാൽ ഈ മേൽവിലാസം തെറ്റാണെന്നും ആധാർ കാർഡ് വ്യാജമാണെന്നും പോലിസ് അന്വേഷണത്തിൽ ബോധ്യമായി.
പ്രതിയായ ചികിത്സകൻ ബാപ്പി മണ്ഡലിനെ  എരുമേലി എസ്എച്ച്ഒ മനോജിൻ്റെ നേതൃത്വത്തിൽ എസ് ഐ മാരായ അനീഷ്, ഷാബു മോൻ ജോസഫ്, സുരേഷ് ബാബു ബ്രഹ്മ ദാസ് അഡീഷണൽ ഇൻസ്‌പെക്ടർ അനിൽ കുമാർ എന്നിവരടങ്ങിയ സംഘമാണ്  അറസ്റ്റു ചെയ്തത്.  പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.