വാഴൂർ : കടയിൽ സാധനം വാങ്ങാൻ എത്തിയവരെ എസ്ഐ മർദിച്ചതായി പരാതി . യാതൊരു പ്രകോപനവും ഇല്ലാതെയാണ് കടയിൽ നിന്നവരെ എസ്ഐ മർദിച്ചതെ ന്നാണ് പരാതി. വാഴൂർ പേഴുത്തുങ്കൽ തകിടിയിലാണ് കടയിൽ എത്തിയവരെ എസ്ഐ മർദ്ദിച്ചത്.ശനി രാത്രി ഏഴിനാണ് സംഭവം.പൊലീസ് വാഹനത്തിൽ എത്തി യ പളളിക്കത്തോട് എസ്ഐ വണ്ടി നിർത്തിയുടൻ ചൂരൽ ഉപയോഗിച്ച് അവിടെ നി ന്നവരെ അടിക്കുകയായിരുന്നു.
യാതൊരു വിധ പ്രശ്നങ്ങളും ഇല്ലാതെ ജനങ്ങളെ മർദിച്ച എസ്ഐക്കെതിരെ പ്രതിഷേ ധം ശക്തമാണ്.ജനങ്ങൾക്കിടയിൽ പൊലീസിനെക്കുറിച്ച് അവമതിപ്പ് ഉണ്ടാക്കുന്ന ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സിപിഐ എം വാഴൂർ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.എസ്ഐക്കെതിരെ ജില്ലാ പൊലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി നൽകാനൊരുങ്ങുകയാണ് മർദനത്തിനരയായവർ.