പൊൻകുന്നം: ദേശിയ പാത 183 ൽ കാർ പാഞ്ഞുകയറി കെട്ടിടം ഭാഗികമായി തകർന്നു. പൊൻകുന്നം എക്സൈസ് സർക്കിൾ ഓഫിസിന് സമീപം ജനതാ ബേബിയുടെ .  ജനതാഓ യിൽ ഏജൻസിയായി പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്കാണ് കാർ പാഞ്ഞുകയറിയത്. തിരുവനന്തപുരത്തു നിന്നും കാഞ്ഞിരപ്പള്ളിയിലേക്ക് പോകുകയായിരുന്ന കാർ അപകട ത്തിൽപ്പെട്ടത്.

നാലു പേർ കാറിനകത്ത് ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. കെട്ടിടത്തിന്റെ ഭിത്തിയും ബേബിയുടെ വിട്ടിലേക്ക് പ്രവേശിക്കുന്ന സ്ഥലത്തെ തുണും ഗെയ്റ്റും കെട്ടിട ത്തിന്റെ ഭിത്തിയും തകർന്നിട്ടുണ്ട്. ഡ്രൈവർ ഉറങ്ങിയതാകാം അപകടകാരണമെന്ന് പറയപ്പടുന്നു കാറിന്റെ മുൻവശം പൂർണമായും തകർന്നു. അപകടം നടന്നയുടൻ ഹൈവേ പോലീസ് സ്ഥലത്ത് എത്തിയിരുന്നു.