കാഞ്ഞിരപ്പള്ളി ഞള്ളമറ്റം സ്വദേശികളായ ആഞ്ഞിലിമൂട്ടില്‍ രാഹുല്‍ ച ന്ദ്രന്‍ ( 22 ), സഹോദരന്‍ ഗോകുല്‍ ചന്ദ്രന്‍ (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
രാവിലെ ഏഴരയോടെ കേറ്ററിങ് സ്ഥാപനത്തിലെ ജോലി കഴിഞ്ഞ് അഞ്ചലി പ്പയില്‍ നിന്നും ഞള്ളമറ്റത്തേ വീട്ടിലേക്ക് പോകും വഴിയാണ് അപകടം നട ന്നത്.

അപകട സമയത്ത് രാഹുലാണ് ബൈക്ക് ഓടിച്ചിരുന്നത്. തിരുവനന്തപുരം സ്വദേശികള്‍ സഞ്ചരിച്ചിരുന്നു കാറുമായി ഞള്ളമറ്റം വയലിന് സമീപം കൂ ട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും ആദ്യം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ചികിത്സ നല്‍കിയ ശേഷം മെഡിക്കല്‍ കോളേജിലേ ക്ക് മാറ്റി.