മണ്ണാറക്കയത്തിന് സമീപം രാവിലെ ഏഴരയോടെയാണ് സംഭവം. ചിറക്കടവിൽ നിന്നും കാഞ്ഞിരപ്പള്ളിയിലേക്ക് വന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് മണ്ണാറക്കയം വില്ലൻ ചിറ യിൽ വഴിവക്കിൽ നിന്നിരുന്ന മരത്തിന്റെ ഉണങ്ങിയ കമ്പ് വീണ് ഓട്ടോ നിയന്ത്രണം വി ട്ട് മറിഞ്ഞാണ് മൂന്ന് പേർക്ക് പരിക്കേറ്റത്. ഓട്ടോ ഡ്രൈവർ ചിറക്കടവ് മണ്ണംപ്ലാവ് എട ത്തിനകത്ത് സജി എന്ന സെബാസ്റ്റ്യൻ ജോസഫ് (46), ചിറക്കടവ് മൂന്നാംമൈൽ കുന്നപ്പ ള്ളിൽ സാലിയ ജോസ് (54) ഇവരുടെ മകൾ തെരേസ് (15) എന്നിവർക്കാണ് പരിക്കേറ്റത്.

തെരേസിനെ ആനക്കൽ സെന്റ് ആന്റണീസ് സ്കൂളിലെ ബോർഡിഗിലാക്കാനായി കൊ ണ്ടും പോകും വഴിയാണ് അപകടം സംഭവിച്ചത്. പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളി ജന റൽ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിൽസ നൽകിയ ശേഷം കോട്ടയത്തെ സ്വ കാര്യ അശ്യപത്രിയിലേക്ക് മാറ്റി. വഴിവക്കിലെ നാല് ഉണങ്ങിയ മരങ്ങൾ വെട്ടിമാറ്റു വാൻ കഴിഞ്ഞ ദിവസം പി.ഡബ്ലു.ഡി കരാറായിരുന്നു. എന്നാൽ പ്രദേവാസിയായ വി ജയകുമാർ ഇതിനെതിരെ ജില്ലാ കളക്ടറെ സമീപിക്കുകയും പരാതി നൽകുകയുമായിരു ന്നു. എതിർപ്പിനെ തുടർന്ന് മരം വെട്ടുന്നത് കളക്ടർ തടയുകയായിരുന്നു. നാളുകൾക്ക് മുമ്പ് ഇവിടെ ബൈക്കിൽ വന്ന യാത്രികന്റ ദേഹത്ത് മരം വീണ് പരിക്കേറ്റിരുന്നു.