പൊൻകുന്നം: ചിറക്കടവ് കോടങ്കയത്ത് രണ്ടു സഹോദരങ്ങൾക്ക് കുത്തേറ്റു.ശനിയാഴ്ച രാത്രി ഒൻപതോടെ ജോബിയുടെ വീട്ടിൽ തൊട്ടടുത്ത വീട്ടിലെ ഗൃഹനാഥനെത്തി. ഇരുവ രും സംസാരിച്ചിരിക്കുന്നതിനിടെ ഇയാളുടെ മകനുമെത്തി. മുറിയിലേക്ക് കയറിവന്ന ഇയാൾ കാരണമൊന്നുമില്ലാതെ ജോബിയുടെ കഴുത്തിലും വയറിലും കത്തി കൊണ്ട് കുത്തി. ജോബിയുടെ നിലവിളി കേട്ട് അടുത്തവീട്ടിൽ താമസിക്കുന്ന സഹോദരൻ ജേക്ക ബ് ഓടിയെത്തിയപ്പോൾ അദ്ദേഹത്തെയും കുത്തുകയായിരുന്നു.

ചുക്കനാനിൽ ജേക്കബ്(53), ജോബി തോമസ്(37) എന്നിവർക്കാണ് കുത്തേറ്റത്. ഇരുവ രെയും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിനിരയായവ രുടെ മൊഴിപ്രകാരം അയൽവാസിയായ യുവാവിനെ പൊൻകുന്നം പോലീസ് കസ്റ്റഡി യിലെടുത്തു. എന്നാൽ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

അയൽവാസിയായ റോബർട്ടാണ് കുത്തിയതെന്ന് ഇരുവരും മൊഴിനൽകി. ഇയാളെ കസ്റ്റഡിയിലെടുത്ത് പോലീസ് അന്വേഷണം തുടങ്ങി. മുൻപ് പ്രദേശവാസികളെ ഭീഷണി പ്പെടുത്തിയതിന് നാട്ടുകാർ ഇയാൾക്കെതിരെ പോലീസിൽ പരാതി നൽകിയിരുന്നു