അതിരുതര്‍ക്കകേസിലെ പ്രതി ദേഹാസ്വാസ്ഥ്യം കാട്ടിയതിനെ തുടര്‍ന്ന് രണ്ടുദിവസമായി വിവിധ ആശുപത്രികളിലൂടെ പരിശോധനകളുമായി പോലീസ്. ഒടുവില്‍ റിമാന്‍ഡിലാ യ പ്രതിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പൊന്‍കുന്നം നരിയ നാനി മാന്തറയില്‍ അതിരുതര്‍ക്കത്തിനിടെ അയല്‍വാസിയായ വീട്ടമ്മയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെയാണ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.

സംഭവത്തില്‍ പ്രതിയായ തേക്കുംതോട്ടത്തില്‍ ടി തോമസ്(കുഞ്ഞമ്മച്ചന്‍-62)നെയാണ് ആ ശുപത്രിയില്‍ പ്രവേശിപ്പിച്ചത്.നെഞ്ചുവേദനയാണെന്ന് പറഞ്ഞ പ്രതിയെ ആദ്യം പൊന്‍ കുന്നത്ത് സ്വകാര്യാശുപത്രിയില്‍ ആദ്യമെത്തിച്ചു. കാര്യമായ പ്രശ്നം പരിശോധനക ളില്‍ കാണാത്തതിനാല്‍ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലേക്ക് അയച്ചു. കോട്ട യത്തെ ചികിൽസക്കു ശേഷം ജനറൽ ആശുപത്രിയിലേ സെല്ലിൽ കിടത്താൻ കൊണ്ട് വന്നങ്കിലും ആശുപത്രി അധികാരികൾ മുട്ട പോക്ക് നയം പറഞ്ഞ് പ്രവേശിപ്പിക്കാൻ തയാറായില്ലന്നും ആക്ഷേപമുണ്ട്പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് അയച്ചു.