കാഞ്ഞിരപ്പള്ളി കാളകെട്ടിയിൽ കെ.എസ് ആർ ടി സി ബസും ബൈക്കും തമ്മിൽ കൂട്ടിയി ടിച്ച് യുവാവിന് ഗുരുതരമായി പരുക്കേറ്റു.കാളകെട്ടി കാപ്പുകാട്ടിൽ സുരേഷ് (45) നാണ് പരുക്കേറ്റത്. ഇയാളെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും തുടർന്ന് കോട്ടയം മെ ഡിക്കൽ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു.ഇന്ന് (ബുധനാഴ്ച) വൈകിട്ട് 5.45 ഓ ടെയായിരുന്നു അപകടം.

സ്വകാര്യ ബസിന്റെ പിൻവശത്ത് നിന്നും വീട്ടിലേക്ക് പോകാനായി എതിർ വശത്തെ റോഡിലേക്ക് തിരിയവെയാണ് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സുരേഷിനെ എതി രെ വന്ന കെ.എസ് ആർ ടി സി ബസ് ഇടിച്ച് തെറിപ്പിച്ചത്.തലയ്ക്ക് സാരമായി പരുക്കേ റ്റ ഇയാളെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്.കാളകെട്ടിയിലെ ലെയ്ത്ത് വർക് ഷോപ്പിലെ ജീവനക്കാരനാണ് സുരേഷ്.