വിവാഹത്തിന് ഏഴ് ദിവസം മാത്രം ബാക്കി നിൽക്കേ ഈരാറ്റുപേട്ടയിൽ വാഹനാപ കടത്തിൽ  പ്രതിശ്രുത വരൻ മരിച്ചു.ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.

പാലാ ഈരാറ്റുപേട്ട റോഡിൽ സ്കൂട്ടറും, പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഉണ്ടായ അപകട ത്തിൽ അരുവിത്തുറ കൊണ്ടൂർ സ്വദേശി പാറയിൽ അജിത് ജേക്കബാണ് മരിച്ചത്.
വാഴക്കുളം സ്വദേശിയുമായുള്ള വിവാഹം അടുത്ത ഞായറാഴ്ച്ച നടക്കാനിരിക്കെയാ ണ് അജിത്തിൻ്റെ അപ്രതീക്ഷിത അപകട മരണം.ഡിസംബർ 31നാണ് ഇവരുടെ വി വാഹം നിശ്ചയിച്ചിരുന്നത്.

ശനിയാഴ്ച്ച രാത്രി എട്ട് മണിയോടെയായിരുന്നു അപകടം.അജിത്തിനൊപ്പം സഞ്ചരി ച്ചിരുന്ന സൃഹൃത്ത് ജിബിനും ഗുരുതരമായി പരിക്കേറ്റിരുന്നു.ഇരുവരേയും ചേർപ്പുങ്ക ലിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്.അജിത് ഞായറാഴ്ച  പുലർ ച്ചെയാണ് മരിച്ചത്.