മുണ്ടക്കയം ഇളംകാട് റോഡ് പണിക്കിടെ കൽക്കെട്ട് ഇടിഞ്ഞ് ദേഹത്ത് വീണു രണ്ട് പേ ർക്ക് പരിക്ക്.മൂവാറ്റുപുഴ സ്വദേശികളായ ബൈജു, സാജു എന്നിവർക്കാണ് പരിക്കേറ്റ ത്. ബൈജുവിന്റെ തലക്കും കാലിനും സാജുവിന്റെ നെഞ്ചിനുമാണ് പരിക്ക്. രാവിലെ പതിനൊന്നരയോടെ മുണ്ടക്കയം കുട്ടിക്കൽ ഇളംകാട് റോഡിന്റെ പണിക്കിടെ തേൻ പുഴ യിലായിരുന്നു സംഭവം.
റോഡിന്റെ വീതി കൂട്ടൽ ജോലികളുടെ ഭാഗമായി ഓട നിർമ്മാണത്തിനിടെ സമീപത്തെ കൽക്കെട്ട് ഇടിഞ്ഞ് ഇവരുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഒരാൾ പൊക്കത്തിലുള്ള മതിലിലെ കല്ലും മണ്ണും ഇടിഞ്ഞ് വീഴുകയായിരുന്നു. കോൺക്രീറ്റ് വാർക്ക തകിടിൽ കൂ ടുതലായും മണ്ണ് വീണതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു. ശബ്ദം കേട്ട് സമീ പത്തെ മറ്റ് തൊഴിലാളികളും ജെ.സി.ബിയും ഉപയോഗിച്ച് ഉടൻ തന്നെ രക്ഷാപ്രവർത്ത നം നടത്തുകയായിരുന്നു.
പരിക്കേറ്റവർ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിത്സ നൽകിയ ശേഷം വീട്ടി ലേക്ക് മടങ്ങി. തിങ്കളാഴ്ച്ച പ്രദേശത്ത് മഴ പെയ്തതിനാൽ കല്ല് കെട്ടിന് ബലക്ഷയം ഉണ്ടാ യതാണ് അപകട കാരണം.