പൊൻകുന്നം :പൊതു തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വിരുദ്ധ ചേരികളിൽ നിൽക്കുന്ന രാഷ്ടീയകക്ഷികളുമായി അവിശുദ്ധ കൂട്ടുകെട്ടിന് മുതിരുന്നത്  രാഷ്ട്രീയ പാപ്പരത്ത മാണെന്നും സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് ജനപക്ഷം പൂർണ്ണ സജ്ജമെന്നും പിസി ജോർജ്ജ് എം.എൽ.എ.
ഇന്നലെ വരെ വിരുദ്ധ ചേരിയിൽനിന്നവരെ സ്വീകരിച്ച് ആനയിച്ചാൽ അതിൻ്റെ നൈ തികത പൊതു ജനം തെരഞ്ഞെടുപ്പ് വേളയിൽ വിലയിരുത്തും എന്ന് രാഷ്ട്രീയ ക ക്ഷികൾ മനസ്സിലാക്കണം. പൂഞ്ഞാറിന് പുറമെ കാഞ്ഞിരപ്പള്ളി, പാലാ, ഇരിങ്ങാല ക്കുട, ഏറ്റുമാനൂർ, ചങ്ങനാശ്ശേരി, പേരാമ്പ്ര തുടങ്ങിയ സീറ്റുകളിലും ജനപക്ഷം സ്ഥാ നാർത്ഥികൾ മത്സര രംഗത്തുണ്ടാകും. മുന്നണി സംവിധാനത്തെക്കുറിച്ച് യുഡിഎഫ് നേതാക്കളുമായി ആശയവിനിമയം സജീവമാണെന്നും അദ്ദേഹം പറഞ്ഞു. ജനപക്ഷം കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു അദ്ദേഹം.
വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് സ്ഥാനം രാജിവച്ച് ജനപക്ഷത്തേക്ക് വന്ന 50 തോളം പേർക്കുള്ള അംഗത്വ വിതരണം പിസി ജോർജ്ജ് എം.എൽ.എ  നിർവ്വഹിച്ചു.
കൺവൻഷനോടനുബന്ധിച്ച് ആന്ധ്രാ പ്രദേശിലെ ഓങ്കോളിൽ വച്ച് നടന്ന സീനിയർ ടെന്നീസ്ബോൾ ക്രിക്കറ്റ്‌ ചമ്പ്യൻഷിപ്പിൽ കേരള ടീമിനു വേണ്ടി വെങ്കലം നേടിയ ബ്ലെസ്സി ജെസ്സി ജോസിനുള്ള കേരള ജനപക്ഷത്തിന്റെ ആദരവ് പുരസ്‌കാരം പിസി ജോർജ്ജ് എം.എൽ.എ ബ്ലസിയുടെ ബന്ധുക്കൾക്ക് കൈമാറി. നിയോജകമണ്ഡലം പ്ര സിഡന്റ് ജോഷി കപ്പിയാങ്കൽ അദ്ധ്യക്ഷത വഹിച്ചു. റെനീഷ് ചൂണ്ടച്ചേരി, പ്രവീൺ രാമചന്ദ്രൻ,ശാന്തികൃഷ്ണൻ, ബിനോയി മാർട്ടിൻ, ടോണി മണിമല, പ്രശാന്ത് താഴത്തു വീട്ടിൽ, രാജമ്മ പി.കെ, ജോഷി പിഎ.ഫ്, ടോണി ജോർജ്, ബേബി വെള്ളാവൂർ, ബാ വൻ കുര്യാക്കോസ് റെജി എബ്രഹാം, തങ്കച്ചൻ പെരുമ്പട്ടിക്കുന്നേൽ,ബേബിച്ചൻ കോടി യാട്ട്,സന്തോഷ്‌ മതിച്ചിപ്പറമ്പിൽ,ജിൻസ് ജോയി,റെജി കങ്ങഴ,ജീവൻ ജോസ്,ജോയി ഇല്ലഞ്ഞിമറ്റത്തിൽ, എത്സമ്മ സജി, ബിൻസി മനേഷ്, ഗീതമ്മ റ്റി, മനേഷ് തമ്പാൻ,
ബിജു തട്ടാരപ്പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.