എരുമേലി : ശബരിമല തീർത്ഥാടനകാലത്ത് ആംബുലൻസ് സേവനവുമുൾപ്പടെ വൈദ്യസ ഹായവുമായി  സിപിഎം എരുമേലിയിൽ കർമനിരതരായത് ഇതാദ്യമായിരുന്നു. ഒടുവിൽ തീർത്ഥാടനകാലം പൂർത്തിയാകുമ്പോൾ ടൗണും പരിസര വും ശുചീകരിക്കാനും മറന്നില്ല. 18 ന് വ്യാഴാഴ്ചയാണ്  നൂറുകണക്കിന് പ്രവർത്തകർ അഭയം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ രാവിലെ മുതൽ ഉച്ച വരെ ശുചീകരണം നടത്തിയത്.അടുത്ത തീർത്ഥാടനകാലത്തും   രാഷ്ട്രീയത്തിനതീതമായ സേവനം  നൽകുമെന്ന്  ഉദ്ഘാട നം ചെയ്ത് പ്രസംഗിച്ച സിപിഎം ജില്ലാ സെക്കട്ടറി വി എൻ വാസവൻ പറഞ്ഞു. .   ദേവസ്വം ബോർഡ് പ്രസിഡൻറ്റ് എ പത്മകുമാർ മുഖ്യപ്രഭാഷണം നടത്തി. ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ജി ബൈജു ,അഭയം ഏരിയ ചെയർമാൻ  കെ രാജേഷ് ,  നേതാക്കളായ ടി ആർ രഘുനാഥ്, ലാലിച്ചൻ ജോർജ്,  പി എൻ പ്രഭാകരൻ,  വി പി ഇബ്രാഹിം, തങ്കമ്മ ജോർജുകുട്ടി,   ആനന്ദക്കുട്ടൻ.എരുമേലി- എലിക്കുളം- കാഞ്ഞിരപ്പളളി പഞ്ചായത്ത് പ്രസിഡൻറ്റുമാരായ  ടി എസ് കൃഷ്ണകുമാർ,  സുമംഗലാ ദേവി, ഷക്കീല നെസീർ, ബ്ലോക്ക് അംഗം പി കെ അബ്ദുൽ കെരീം, കെ സി ജോർജുകുട്ടി, ലോക്കൽ സെക്കട്ടറിമാരായ എം വി ഗിരീഷ് കുമാർ, പി കെ ബാബു, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്കട്ടറി വി എൻ രാജേഷ്, റെജീന റെഫീഖ്, ടി പി തൊമ്മി, പി ആർ സാബു, വി ഐ അജി, എരുമേലി പഞ്ചായത്തംഗങ്ങളായ കെ ആർ അജേഷ്, സോമൻ തെരുവത്ത്, സൂസമ്മ രാജു, ജസ്ന,  തുടങ്ങി നിരവധി പേർ നേതൃത്വം നൽകി ശുചീകരണത്തിൽ പങ്കെടുത്തു.