കാഞ്ഞിരപ്പള്ളി: പഞ്ചായത്ത് സെക്രട്ടറിയെ ഫോണിലൂടെ അസഭ്യം പറഞ്ഞതായി പരാതിയിൽ പഞ്ചായത്ത് ഓഫിസിലെ ജീവനക്കാർ പ്രതിഷേധിച്ച് ഒരു മണിക്കൂർ പെൻഡൗൺ സമരം നടത്തി. ബസ് സ്റ്റാൻഡ് പുത്തനങ്ങാടി റോഡിൽ ഇറച്ചിക്കട നടത്തുന്ന പട്ടിമറ്റം സ്വദേശിനിക്കെതിരെയാണ് പഞ്ചായത്ത് സെക്രട്ടറി സെൻകുമാർ പരാതി നൽകിയത്. പഴകിയ ഇറച്ചി നൽകിയതിന് റാന്നി സ്വദേശി ജില്ലാ മെഡിക്കൽ ഓഫിസർക്ക് പരാതി നൽകിയിരുന്നു.

ഉദ്യോഗസ്ഥർ ബുധനാഴ്ച്ച പുത്തനങ്ങാടിയിൽ പ്രവർത്തിക്കുന്ന ഇറച്ചിക്കടയിൽ അന്വേ ഷണത്തിനായി എത്തിയിരുന്നു. ഇത് സെക്രട്ടറിയുടെ നടപടി മൂലമാണെന്ന് പറഞ്ഞ് അസഭ്യം പറയുകയായിരുന്നവെന്നും സെക്രട്ടറി സെൻകുമാർ പറഞ്ഞു. സെക്രട്ടറിയെ അസഭ്യം പറഞ്ഞതിൽ പ്രതിഷേധിച്ച് ഒരു മണിക്കൂർ ജീവനക്കാർ സമരം നടത്തി. ഇതോടെ പഞ്ചായത്തിലെ പ്രവർത്തനം ഒരു മണിക്കൂർ തടസപ്പെട്ടു. സംഭവത്തിൽ പ്രതിഷേധിച്ച് ജീവനക്കാർ നൽകിയ നിവേദനം പരിഗണിച്ച് പഞ്ചായത്ത് ഭരണസമിതി പോലീസിൽ പരാതി നൽകും.സംഭവത്തിൽ ഭരണസമിതിയുടെ പ്രതിഷേധം അറിയിക്കുന്നതായി പഞ്ചായത്ത് പ്രസിഡ ൻറ് ഷക്കീല നസീർ പറഞ്ഞു. സംഭവത്തെ കുറിച്ച് സെക്രട്ടറി നൽകിയ പരാതിയിൽ പറയുന്നതിങ്ങനെ 2017 ജൂലൈയിൽ ഇവരുടെ കോൾഡ് സ്റ്റോറേജിൽ നിന്നും വിവാഹാ വശ്യത്തിന് റാന്നി ഇടിക്കുളം പുത്തൻവിളയിൽ അനിൽകുമാർ ഇറച്ചി വാങ്ങിയിരുന്നു. ഇതിൽ നിന്നും ദർഗന്ധം ഉണ്ടായതോടെ പഴകിയ ഇറച്ചി നൽകിയെന്ന് ആരോപിച്ച് പഞ്ചായത്തിലും പോലീസിലും പരാതി നൽകിയിരുന്നു.

പരാതിയിൽ പഞ്ചായത്ത് അധികൃതർ കട പരിശോധിച്ചിരുന്നു. പിന്നീട് 2017 നവംബർ 23ന് കോൾഡ് സ്റ്റോറേജിന്റെ ലൈസൻസിന്റെയും ഹെൽത്ത് കാർഡിന്റെയും കാലാവധി അവസാനിച്ചു. തുടർന്ന് കടയക്ക് ലൈസൻസ് പുതുക്കി നൽകിയില്ലെന്നും, പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകിയതായും സെക്രട്ടറി പരാതിയിൽ പറയുന്നു.