ചൊവ്വാഴ്ച്ച വെളുപ്പിന് ഒരു മണിയോടെയാണ് സി.പി.എമ്മിന്റെ കാഞ്ഞിരപ്പള്ളിയി ലെ ഏരിയ കമ്മിറ്റി ഓഫീസിന് അഞ്ജാതര്‍ തീയിട്ടത്.ഓഫീസിന് മുന്നിലെ ചവിട്ട് മെത്തിക്ക് തീയിട്ട അജ്ഞാതര്‍ ഓഫീസിന്റെ മുന്നിലെ മൂന്ന് ജനല്‍ ചില്ലുകളും തകര്‍ത്തു. പെട്രോള്‍ ബോംബ് പോലെയുള്ള വസ്തു ഓഫീസിന്റെ കതകിന് നേരെ എറിയുകയാ യിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

ഇത് ചവിട്ടിയില്‍ വീണ് കത്തിയത് വഴി പോക്കര്‍ കാണുകയും പോലീസില്‍ വിവരമറി യിക്കുകയുമായിരുന്നു. തുടര്‍ന്ന് സംഭവ സ്ഥലത്ത് എത്തിയ കാഞ്ഞിരപ്പള്ളി പോലീസ് തീയണക്കുകയായിരുന്നു.ഇതിന് ശേഷം നടത്തിയ പരിശോധനയിലാണ് ഏരിയ കമ്മിറ്റി ഓഫീസിന് മുന്നിലെ മൂന്ന് ജനലുകള്‍ എറിഞ്ഞ് ഉടച്ചതായി കണ്ടത്.സംഭവത്തിന് പിന്നില്‍ ആര്‍.എസ്.എസ് ബി.ജെ.പി പ്രവര്‍ത്തകരാണന്ന് സി.പി.എം കാഞ്ഞിരപ്പള്ളി ലോക്കല്‍ സെക്രട്ടറി ഷമീം അഹമ്മദ് ആരോപിച്ചു.
കഴിഞ്ഞ മൂന്ന് ദിവസങ്ങളായി കാഞ്ഞിരപ്പള്ളി തമ്പലക്കാട് മേഖലയില്‍ ആര്‍.എസ്. എസ് സി .പി .എം സംഘര്‍ഷം തുടരുകയാണ്. വന്‍ പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.