കാഞ്ഞിരപ്പള്ളി: ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ വനിതാ സ്വയം പ്രതിരോധ പരിശീലന പരിപാടി എ.കെ.ജെ.എം സ്‌കുളിൽ ആരംഭിച്ചു. പെട്ടന്നുണ്ടാകുന്ന ആക്രമണ ങ്ങളിൽ നിന്നും സ്വയം രക്ഷനേടുന്നതിനായി പെൺകുട്ടികളിൾക്ക് പരീശിലനം നൽകുക യാണ് പരിപാടിയുടെ ലക്ഷ്യം. വനിതാ സിവിൽ പോലീസ് ഓഫീസർമാരായ ജുബ്ബിന പ്രിതി എന്നിവരാണ് ക്ലാസിന് നേതൃത്വം നൽകുന്നത്.പഞ്ചായത്ത് പ്രസിഡന്റെ പരിശീലന പരിപാടി ഷക്കീല നസീർ ഉദ്ഘാടനം നിർവഹി ച്ചു. ഫാ. സാൽവിൻ എ അഗസ്റ്റ്യൻ, ഫാ. അഗസ്റ്റ്യൻ പിടികേമല, റിജോ വാളാന്തറ ഷീജാ ഗോപിനാഥ്, റ്റോമി ജോസ് എന്നിവർ പ്രസംഗിച്ചു.