പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ നിന്നും ജനപക്ഷം, കോൺഗ്രസ് പാർട്ടികളിൽ നിന്നും കേരള കോണ്ഗ്രസ് എംലേക്കുള്ള നേതാക്കളുടെയും പ്രവർത്തകരുടെയും ഒഴുക്ക് തുടരു ന്നു. എരുമേലി പഞ്ചായത്ത് കണമല വാർഡിൽ 35 ലധികം കുടുംബങ്ങൾ ജോസ് കെ മാണി പക്ഷത്തേക്ക്.
എരുമേലി: പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ എരുമേലി പഞ്ചായത്തിൽ കണമല വാർഡിൽ കോൺഗ്രസ് (ഐ), ജനപക്ഷം പാർട്ടികളിൽ നിന്നും 35 ഓളം കുടുംബങ്ങൾ രാജിവെച്ച് കേരളാ കോൺഗ്രസ് (എം)-ൽ ചേർന്നു. ജോസഫ് പനംത്തോട്ടം, ജോയി മാനേൽ എന്നിവരുടെ നേതൃത്വത്തിൽ കേരളാ കോൺഗ്രസ് (എം)-ലേയ്ക്ക് കടന്ന് വന്ന ആളുകളെ ജോസഫ് പനംത്തോട്ടത്തിന്റെ  വസതിയിൽ ചേർന്ന സമ്മേളനത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ പാർട്ടിയിലേക്ക് സ്വീകരിച്ചു.
 കേരളാ കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് പി.ജെ സെബാസ്റ്റ്യൻ,  കണമല സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.ബിനോയ് മാങ്കന്താനം, തോമസ് കൊല്ലാരാത്ത്, സാബു കാലാപറമ്പിൽ, അഡ്വ. ജോബി നെല്ലോലപൊയ്കയിൽ, സന്തോഷ് കുഴിക്കാട്ട് തുടങ്ങിയവർ പങ്കെടുത്തു.