ആശ്രരണര്‍ക്ക് തണലേകാന്‍ അഭയം കുടകള്‍ വിപണിയില്‍ സി.പി.ഏം കോട്ടയം ജില്ലാ കമ്മറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അഭയ ചാരിറ്റബിള്‍ സൊസൈറ്റിയാണ് ഭിന്നശേ ഷിക്കാര്‍ക്കായി കുട നിര്‍മ്മാണ യുണിറ്റിന് തുടക്കം കുറിച്ചത് ആദ്യദിനത്തില്‍ പുറത്തി റക്കിയ 1000 കുടകള്‍ അദ്യദിവസം തന്നെ വിറ്റഴിച്ചു.
സ്വന്താന പരിചരണത്തിന്റെ ഭാഗമായി സി.പി.ഏം കോട്ടയം ജില്ലാ കമ്മറ്റി തുടക്കം കുറിച്ചതാണ് അഭയം ചാരിറ്റബിള്‍ സൊസൈറ്റി നാളിതുവരെ ആബുംലന്‍സ് സര്‍വീ സ്,ഹെല്‍പ്പ് ഡെസ്‌ക്കുകള്‍,രക്തബാങ്ക്,മെഡിക്കല്‍ ക്യാമ്പുകള്‍,മാലിന്യ സംസ്‌ക്കരം തുടങ്ങി ഒട്ടേറെ പരിപാടികള്‍ സംഘടിപ്പിച്ച് കഴിഞ്ഞു.ഇതിന് പുറമെ അഞ്ച് ശവസംസ്‌ ക്കരണ യൂണിറ്റുകളുടെ സേവനവും കുറഞ്ഞ ചെലവില്‍ ജില്ലയില്‍ ഏവിടെയും ലഭി ക്കും.
ഏറ്റവും ഒടുവില്‍ തുടക്കം കുറിച്ചതാണ് ജില്ലയിലെ ഭിന്നശേഷിക്കാര്‍ക്കായുള്ള കുട നിര്‍മ്മാണ യൂണിറ്റ് നിര്‍മ്മാണ സാമഗ്രികള്‍ ഭിന്നശേഷിക്കാരുടെ ഭവനങ്ങളില്‍ ഏത്തിച്ച് നല്‍കി അവരില്‍ നിന്നും കുടയായി തിരിച്ച് വാങ്ങുകയാണ്  ചെയ്യുക ഇത്തരത്തില്‍ ആദ്യഘട്ടം ആയിരം കുടകളാണ് വിപണിയില്‍ ഇറക്കിയത്.
കുട  നിര്‍മ്മാണ യൂണിറ്റിന്റെ പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കുവാനാണ് പദ്ധതി
അതു വഴി ജില്ലയിലെ ഭിന്നശേഷിക്കാരെ സ്വയം പര്യപ്തരാക്കുവാനും ലഷ്യമിടുന്നു.