കാഞ്ഞിരപ്പള്ളി: വഴിയരികിൽ അവശനിലയിൽ കാണപ്പെട്ട വൃദ്ധനെ അഗ്നിരക്ഷാ സേനാംഗങ്ങൾ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചു. പേട്ടക്കവലയിൽ വൈകുന്നേരം 3 മണിയോടെയാണ് കൊട്ടാരക്കര സ്വദേശി രാജു (55) നെ അവശനിലയിൽ കണ്ടെത്.

മൂന്ന് ദിവസം മുൻപ് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരുന്നതായി ഇയാൾ പറയുന്നു. കൂടെയാരുമില്ലാത്തതിനാൽ ചികിത്സ മതിയാക്കി ആശുപത്രി വിട്ടു. ബന്ധു ക്കളായും ആരും ഇല്ലാ. കടത്തിണ്ണകളിലും മറ്റുമാണ് താമസമെന്നും രാജു പറഞ്ഞു. ഭക്ഷണം കഴിക്കാനോ കൂടെ നിൽക്കാനോ ആരും ഇല്ലാത്ത ഇയാൾ ഇപ്പോൾ കാഞ്ഞിര പ്പള്ളി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.