ചെങ്ങൂന്നുര്‍ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെയാണ് കേരളകോണ്‍ഗ്രസ്സില്‍ രാഷ്ടീയ ചര്‍ച്ചകള്‍ വീണ്ടൂം സജീവമായിരിക്കുന്നത്.പാര്‍ട്ടിയില്‍ ഭിന്നതകള്‍ ഇല്ലാതെ തീരുമാനം പ്രഖ്യാപിക്കുകയെന്നതാണ് മാണിയുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി.

ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് മൂന്ന് മുന്നണികളെ പോലെ കെ.ഏം.മാണിയുടെ കേരള കോണ്‍ഗ്രസ്സിനും നിര്‍ണ്ണായകമാണ്.ഒരു മുന്നണിയുടെയും ഭാഗമാവാതെ സ്വതന്ത്ര നില പാട് സ്വീകരിക്കുന്ന മാണിക്ക് ചെങ്ങന്നൂരില്‍ നിലപാട് പ്രഖ്യാപിച്ചെ തീരു.
ഏല്‍.ഡി ഏഫുമായി സഹകരിക്കണമെന്ന ചിന്തയാണ് മാണിക്കും,മകന്‍ ജോസ്.കെ. മാണിക്കും ഉള്ളത്.എന്നാല്‍ ജോസഫ് ഉള്‍പ്പെടെയുള്ള മറ്റു നേതാക്കള്‍ യു.ഡി.ഏഫില്‍ തുടരണമെന്ന അഭിപ്രായകാരണ് ഈ അഭിപ്രായ ഭിന്നത മൂലം നിലപാട് പ്രഖ്യാപിക്കു വാന്‍ കഴിയാത്ത അവസ്ഥായിലാണ് മാണി സംസ്ഥാന സമ്മേളനത്തില്‍ രാഷ്ടീയ നിലപാട് പ്രഖ്യാപിക്കുമെന്ന് പറഞ്ഞ മാണിക്ക് അന്നും അതിന് കഴിഞ്ഞില്ല.

ജോസഫിന്റെയും കൂട്ടരുടെയും എതിര്‍പ്പായിരുന്നു അതിനുകാരണം പുനസംഘടനിയി ലൂടെ അഭിപ്രായ ഭിന്നതകള്‍ ഇല്ലാതെ തന്നെ പാര്‍ട്ടിയെ പൂര്‍ണ്ണമായും മാണി കൈപിടി യിലാക്കി കഴിഞ്ഞു.നിലവില്‍ പാര്‍ട്ടിയുടെ അധികാര കേന്ദ്രം 29 അംഗ ഉന്നതാധികാര സമിതിയാണ്.ഇതില്‍ 10 പേര്‍ ഒഴികെ 19 പേര്‍ കടുത്ത മാണി പക്ഷകാര്‍ രാഷ്ടീയ നില പാട് പ്രഖ്യാപിക്കുമ്പോള്‍ അഭിപ്രായ ഭിന്നതകള്‍ ഉണ്ടായാല്‍ പാര്‍ട്ടിയെ ഒപ്പം നിറുത്തു കയെന്ന തന്ത്രപരമായ നീക്കമാണ് പാര്‍ട്ടി പുനസംഘടനയിലൂടെ മാണി ലക്ഷ്യമിട്ടത്.
എന്തായാലും ചെങ്ങുന്നൂരില്‍ കേരളകോണ്‍ഗ്രസ്സ് നിലപാട് പ്രഖ്യാപിക്കുവാനുള്ള ഉറച്ച തീരുമാനത്തില്‍ തന്നെയാണ് മാണി.