എരുമേലി: എല്‍.ഡി.സി പരിക്ഷയിലെ ജില്ലാ മെറിറ്റ് ഒന്നാം റാങ്ക് മലയോര കര്‍ഷക ത്തൊഴിലാളിയുടെ മകന്. എരുമേലി എയ്ഞ്ചല്‍വാലി പനമൂട്ടില്‍ ജയപകാശ് – ശോഭന ദമ്പതികളുടെ മകനായ ജ്യോതിഷാ (23)ണു നേട്ടം കൊയ്തത്. 100ല്‍ 84 മാര്‍ക്കു വാങ്ങി യാണു വിജയം.

പൊന്‍കുന്നം എഡ്യുവിന്‍ കോച്ചിങ് സെന്ററിലാണു പഠനം. പഠനത്തോടൊപ്പം അധ്യാ പനവുമുണ്ട് ജ്യോതിഷിന്. ചങ്ങനാശേരി എസ്ബി കോളജില്‍ ഡിഗ്രി പഠനത്തിനൊപ്പം പിഎസ്?സി പരിശീലനവും നടത്തി. സഹോദരി ശ്രുതി പ്ലസ് ടു വിദ്യാര്‍ഥിനിയാണ്.