തെക്കേത്തുകവല: മാസങ്ങൾക്ക് മുൻപ് വാഹനമിടിച്ച് തകർന്ന തെക്കേത്തുകവലയിലെ കാത്തിരിപ്പുകേന്ദ്രം പുനർനിർമിക്കാൻ പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിച്ചി ല്ല. കാറിടിച്ച് കാത്തിരിപ്പു കേന്ദ്രം തകരുകയും വഴിയാത്രക്കാരൻ മരിക്കുകയും ചെയ്തു. പ്രഭാതസവാരിക്കിറങ്ങിയ മംഗലത്ത് പ്രകാശാണ് അപകടത്തിൽ മരിച്ചത്. അദ്ദേഹ ത്തെ ഇടിച്ചുവീഴ്ത്തിയ കാർ കാത്തിരിപ്പുകേന്ദ്രം ഇടിച്ചുതകർത്താണ് നിന്നത്.

പുനലൂർ-മൂവാറ്റുപുഴ ഹൈവേയിലെ പല കാത്തിരിപ്പുകേന്ദ്രങ്ങൾക്കും ഇതേ ദുരവസ്ഥ തന്നെയാണ്. അപകടത്തിൽ നാശമുണ്ടായവ ഒന്നും പുനർനിർമിച്ചില്ല. ഇതേ ഹൈവേ യിൽ ഇളങ്ങുളം എസ്.എൻ.ഡി.പി.കവലയിൽ വർഷങ്ങളായി തകർന്നുകിടന്ന കാത്തിരിപ്പുകേന്ദ്രം നിവേദനങ്ങൾ പലത് നൽകിയിട്ടും പുനർനിർമിച്ചില്ല. നാൽപ്പതിനായിര ത്തോളം രൂപ ചെലവഴിച്ച് എസ്.എൻ.ഡി.പി.യോഗമാണ് ഇത് പുനർനിർമിച്ചത്.

+ There are no comments
Add yours