2021ലെ മഹാപ്രളയത്തില്‍ നഷ്ടമായ കനകപുരം – കുപ്പായക്കുഴി നടപ്പാലത്തിനു പകരമായി നിര്‍മിച്ച പാലമാണ് 27ന് നാടിനു സമര്‍പ്പിക്കുന്നത്. കോട്ടയം ഇടുക്കി ജില്ലകളെ ബ ന്ധിപ്പിക്കുന്നതാണ് ഈ പാലം. കനകപുരം മേഖലയിലെ നിരവധി കുടുംബങ്ങള്‍ക്ക് കോട്ടയം ജില്ലയിലേക്കും വിവിധ ആശുപത്രി, സ്‌കൂള്‍, കോളജുകള്‍ എന്നിവയടക്കമുളള സ്ഥാപനങ്ങളിലേക്ക് എളുപ്പവഴിയിലെത്താന്‍ കഴിയുന്ന പാലം പ്രളയത്തില്‍ പൂര്‍ണ്ണമായി ഒഴുകി പോവുകയായിരുന്നു.
പകരം പാലം നിര്‍മിക്കുന്നതിനായി നാട്ടുകാര്‍ അധികാരികളെ സമീപിച്ചിരുന്നു. ഒടുവില്‍ അന്നത്തെ ബ്ലോക് പഞ്ചായത്ത് ജനറല്‍ ഫണ്ടില്‍ നിന്നും 10ലക്ഷം രൂപ അനുവദിക്കു കയും നിര്‍മാണം ആരംഭിക്കുകയും ചെയ്‌തെങ്കിലും പാലത്തിന്റെ കോണ്‍ക്രീറ്റ് തൂണുകളില്‍ പദ്ധതി അവസാനിച്ചു. തടര്‍ന്നു അന്തരിച്ച വാഴൂര്‍സോമന്‍ എം.എല്‍.എ തന്റെ പ്രാദേശീകവികസന ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ കൂടി അനുവദിച്ചാണ് പാലം നിര്‍മാണം പൂര്‍ത്തിയായിരിക്കുന്നത്.
27ന് വൈകിട്ട് നാലിനു കനകപുരം കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ സിറിയക് തോമസ് എംഎൽഎ പാലം നാടിനു സമര്‍പ്പിക്കും. കൊക്കയാർ പഞ്ചായത്ത് പ്ര സിഡന്റ് ഡി.സുഗുണന്‍ അധ്യക്ഷനാകും. പാലം നിര്‍മ്മാണം നത്തിയ കരാറുകാരന്‍ ഏലപ്പാറ സ്വദേശി മുരുകേശനെ സമ്മേളനത്തില്‍ ആദരിക്കും.

+ There are no comments
Add yours