കെ.എസ്ആർ.ടി.സി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്രക്ക് പൊൻകുന്നത്തും മുണ്ടക്കയത്തും തുടക്കമായി

Estimated read time 1 min read
Share :

കെ.എസ്ആർ.ടി.സി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്രക്ക് പൊൻകുന്നത്തും മുണ്ടക്കയത്തും തുടക്കമായി. കെഎസ്ആർടിസിയിലെ സ്ത്രീ സൗജന്യ യാത്രയുടെ പൊൻ കുന്നം തല ഉദ്ഘാടനം പൊൻകുന്നം പ്രൈവറ്റ് ബസ്റ്റാൻഡിൽ കാഞ്ഞിരപ്പള്ളി എംഎൽഎ റോണി കെ ബേബി ഫ്ലാഗ് ഓഫ് ചെയ്തു. എരുമേലിയിലും മുണ്ടക്കയത്തും ബസ് സ്റ്റാൻ ഡിൽ നടന്ന പരിപാടി പൂഞ്ഞാർ എം.എൽ.എ എൻ. ജെ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.

പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര എന്നെഴുതിയ കെ.എസ്.ആർ.ടി.സി ബസുകളിൽ മാത്രമാണ് സൗജന്യയാത്ര. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡൻ്റ് സുനി പത്യാലക്ക് ആദ്യ സൗജന്യ ടിക്കറ്റ് നൽകി എം എൽ എ റോണി. കെ ബേബി യാത്ര ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഭിലാഷ് ചന്ദ്രൻ, തോമസ് കുന്നപ്പള്ളി, വിവിധ രാ ഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. UDF സർക്കാർ നിയമസഭാ തെരഞ്ഞെടുപ്പിൽ വാഗ്ദാനം ചെയ്തതാണ് സൗജന്യ യാത്ര.

എരുമേലിയിലും മുണ്ടക്കയത്തും ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ആശാ ജോയി, പി.ജീരാജ് ബ്ലോക്ക്, പഞ്ചായത്ത് ഭാരവാരികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു

Share :

You May Also Like

More From Author

+ There are no comments

Add yours