ഒരു വേദിയിൽ മൂന്ന് പുതിയ ഗിന്നസ് വേൾഡ് റെക്കോഡുകളുമായി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥി, സെബിൻ സജി

കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ ഇലക്ട്രോണിക് ആൻഡ് കമ്മ്യൂണിക്കേഷൻസ് എഞ്ചിനീയറിങ്ങ് വിഭാഗം നാലാം വർഷ വിദ്യാർ ത്ഥി സെബിൻ സജി വീണ്ടും മിനിയേച്ചർ എഞ്ചിനീയറിങ്ങ് വിഭാഗത്തിൽ ഗിന്നസ് വേൾഡ് റെക്കോഡുകൾ തകർത്ത് മൂന്ന് പുതിയ റെക്കോഡുകൾ കൂടി സ്ഥാപി ച്ചു. രണ്ടു വർഷങ്ങൾക്ക് മുൻപ് ലോകത്തിലെ ഏറ്റവും ചെറിയ വാഷിങ് മെഷീൻ മിനിയേച്ചർ നിർമ്മിച്ച് ഗിന്നസ് റെക്കോഡ് സ്ഥാപിച്ച സെബിൻ തൻ്റെ സ്വന്തം റെ ക്കോർഡാണ് ഇത്തവണ മറികടന്നത്.
ഏറ്റവും ചെറിയ വാഷിങ് മെഷീൻ മിനിയേച്ചർ , ഏറ്റവും ചെറിയ സർക്കുലർ സൊ (SAW), ഡ്രില്ലിങ് മെഷീൻ എന്നീ മൂന്നു വിഭാഗത്തിലായിരുന്നു സെബിന്റെ ഏറ്റ വും പുതിയ ഗിന്നസ് നേട്ടം. മിനിയേച്ചർ വാഷിങ് മെഷീൻ മോഡൽ 4.143 ഗ്രാം ഭാരം വരുന്നതും 15.82 mm x 15.54 mm x 20.76 mm വലിപ്പത്തിലുള്ളതും ആണ്. വെറും 30 മിനിറ്റിനുള്ളിലാണ് മിനിയേച്ചർ വാഷിങ് മെഷീൻ മോഡൽ അവതരിപ്പിച്ച് മുൻ റെക്കോർഡ് മറികടന്നത്.തുടർന്ന് മിനിയേച്ചർ സർക്കുലർ സോ 7.67 × 7.99 × 6.57 mm വലിപ്പവും 0.816 ഗ്രാം ഭാരവും ഉള്ളതുമാണ് ഇത് വെറും 25 മിനിറ്റിനുള്ളിലും, ലോകത്തിലെ ഏറ്റവും ചെറിയ ഡ്രില്ലിംഗ് മെഷീൻ, 1.101 ഗ്രാം ഭാരം, 6.28 * 3.98 × 5.84 mm വലിപ്പമുള്ളത്, 32 മിനിറ്റിനുള്ളിൽ പൂർത്തീകരിച്ചും ഒരു വേദിയിൽ മൂന്ന് പുതിയ ഗിന്നസ് വേൾഡ് റെക്കോഡ് എന്ന് അപൂർവ്വ നേട്ടത്തിന് ഉടമയായത്.
കാഞ്ഞിരപ്പള്ളി പോലീസ് സർക്കിൾ ഇൻസ്പെക്ടർ കെ.ജി. ശ്യാംകുമാർ, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് എക്സിക്യൂട്ടീവ് എൻജിനീയർ ഡെന്നിസ് ജോസഫ്, സർവേയർ ഡോ. ബിനു എം ഐസക്, മെക്കാനിക്കൽ എഞ്ചിനീയറിങ്ങ് ഹെഡ് ഡോ. റോഷൻ കുരുവിള, ഇലക്ട്രോണിക്സ് ആന്റ്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയ റിങ്ങ് ഹെഡ് ഡോ. തെരേസ് യമുന മഹേഷ്, അമൽ ജ്യോതി കോളേജിലെ ഡോ. കെ.ജി. സതീഷ് കുമാർ, അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ അധ്യാപ കർ, വിദ്യാർത്ഥികൾ , കോളേജ് ഡയറക്ടർ ഫാ. ഡോ. റോയ് എബ്രഹാം പഴയപ്പറമ്പിൽ, പ്രിൻസിപ്പൽ ഡോ. ലില്ലികുട്ടി ജേക്കബ്, പ്രൊ. സെൻ ജെ. പി , പ്രൊ. ഡോ. സാബു അഗസ്റ്റ്യൻ, എന്നിവർ ഉൾപ്പെടെയുള്ള വിദഗ്ഗസമിതിയും കോളേജിൽ വച്ചു നടന്ന പരിശ്രമത്തിന് സാക്ഷികാളായി. ഈ റെക്കോർഡ് ശ്രമങ്ങൾ ഔദ്യോഗിക നിയമങ്ങൾ പാലിച്ചാണെന്ന് ചെയ്‌തിരിക്കുന്നതെന്ന് ഗിന്നസ് അധികാരികൾ സ്ഥിരീകരിച്ചു. ഔദ്യോഗിക അംഗീകാരം നേടുന്നതിനായി ബന്ധപ്പെട്ട രേഖകളും സർട്ടിഫിക്കറ്റുകളും ഗിന്നസ് വേൾഡ് റെക്കോർഡിലേക്ക് അയച്ചിട്ടുണ്ട്. എരുമേലി ഇടകടത്തി മന്ദിരംപടി കരോട്ടുപുതിയത്ത് പിതാവ് സജിമോൻ പി എസ്ന്റെ യും മാതാവ്-സോളിമോൾ മാത്യുവിന്റെയും മകനാണ് സെബിൻ സജി, സഹോദരൻ സ്റ്റെബിൻ കെ സജി .

+ There are no comments
Add yours