കാഞ്ഞിരപ്പള്ളിയിൽ വച്ച് കാറിടിച്ചു മരിച്ച യുവാവിന്റെ കുടുബത്തിന് കാറുടമയും ഡ്രൈവറും 42 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി. തലേദിവസം അർധരാത്രി വരെ ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരുന്ന കാർ, അടുത്ത ദിവസം അപകടത്തിൽപ്പെട്ടതോടെ, മുഴുവൻ ഇൻഷുറൻസ് തുകയും കാറുടമയും ഡ്രൈവ റും നൽകണമെന്ന് കോടതിവിധി .

അപകടത്തിൽപെട്ടപ്പോൾ ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്ത ഇന്നോവ കാർ ബൈക്കിൽ ഇടിച്ച് വിദ്യാർഥി മരിച്ച കേസിൽ കാഞ്ഞിരപ്പള്ളി ആനിത്തോട്ടം സ്വദേശി വാഹന ഉടമസ്ഥയും ഡ്രൈവറും കൂടി 42 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ച് കോടതി ഉത്തരവായി. 2023 മാർച്ച് 27നു വൈകിട്ട് 4.25 നാണ് കേസിനാസ്പദ മായ അപകടമുണ്ടായത്. കാഞ്ഞിരപ്പള്ളി എകെജെഎം സ്കൂളിനു മുൻപിൽ ദേശീയ പാതയിൽ വച്ചാണ് അപകടം സംഭവിച്ചത് . കാഞ്ഞിരപ്പള്ളി സ്വദേശി ഓടിച്ച കാ റിടിച്ചു നട്ടാശേരി സ്വദേശി, 19 വയസ്സുകാരനായ യുവാവ് മരണപ്പെട്ട കേസിലാണ് അഡിഷനൽ മോട്ടർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ ജഡ്ജി ഉത്തരവിട്ടിരി ക്കുന്നത് .

+ There are no comments
Add yours