കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ അഡ്വ.പി എ ഷമീർ പ്രസിഡൻ്റ്

Estimated read time 0 min read
Share :

ത്രിതല പഞ്ചായത്തുകളിലേയ്ക്കുള്ള അധ്യക്ഷൻമാരുടെ തെരഞ്ഞെടുപ്പ് ശനിയാഴ്ച നടക്കും. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ ഡിസിസി ജനറൽ സെക്ര ട്ടറി കൂടിയായ അഡ്വ.പി എ ഷമീർ പ്രസിഡൻ്റാകുമെന്ന് ഉറപ്പായിട്ടുണ്ട്.

പതിനാറ് ഡിവിഷനുകളുള്ള കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ 13 അംഗങ്ങളുടെ വ്യക്തമായ പിന്തുണ യു ഡി എഫിനുണ്ട്. കാഞ്ഞിരപ്പള്ളി ഡിവിഷനിൽ നിന്ന് വിജയിച്ച അഡ്വ.പി എ ഷമീറിനെയാണ് യു ഡി എഫും കോൺഗ്രസും പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് നിശ്ചയിച്ചിരിക്കുന്നത്.പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് ടേം വ്യവസ്ഥയുണ്ടാകുമെന്ന സൂചനയാണ് ലഭിക്കുന്നത്. മുൻ കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കൂടിയാണ് പി.എ ഷമീർ. കാഞ്ഞിരപ്പള്ളി കോടതിയിലെ അഭിഭാഷകനാണ്

Share :

You May Also Like

More From Author

+ There are no comments

Add yours