പാറത്തോട് പഞ്ചായത്തിൽ സി പി എമ്മിനാണ് പ്രസിഡൻ്റ് സ്ഥാനം.അന്നമ്മ ജോസഫായിരിക്കും സിപിഎമ്മിൻ്റെയും എൽഡിഎഫിൻ്റെയും പ്രസിഡൻ്റ് സ്ഥാനാർ ത്ഥി. കേരള കോൺഗ്രസ് എമ്മിലെ ഡയസ് കോക്കാട്ടായിരിക്കും ഇവിടെ വൈസ് പ്രസിഡൻ്റ്.

കഴിഞ്ഞ തവണ പാറത്തോട് വടക്കേമലയിൽ നിന്നും പഞ്ചായത്തംഗമായി തിരഞ്ഞടുക്കപ്പെട്ടിരുന്ന അന്നമ്മ ഇത്തവണയും വടക്കേമലയിൽ നിന്നും തന്നെയാ ണ് വിജയിച്ചത്. പാറത്തോട് ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡായ മാങ്ങാപ്പാറയിൽ നിന്നും കഴിഞ്ഞ തവണ വിജയിച്ച ഡയസ് ഇത്തവണ അഞ്ചാം വാർഡായ ചിറ്റടിയിൽ നിന്നുമാണ് വിജയിച്ചത്

+ There are no comments
Add yours