മലയാള ചലചിത്ര പിന്നണി ഗാനരംഗത്തെ സംഗീതജ്ഞർ ഒത്തുചേർന്നു പുറത്തിറക്കിയ ഡിസംബർ മെമ്മറീസ് പുതുമ കൊണ്ടും വ്യത്യസ്തമാർന്ന ചിത്രീകരണം കൊണ്ടും ശ്രദ്ധേയമാകുന്നു.കാലികൾ കളഞ്ഞ പുല്ലു ചേർത്തു വച്ച ഉണ്ടാക്കിയ മെത്തയിൽ ഉണ്ണീയേശുവ് മെല്ലെ ചാഞ്ഞുറങ്ങുന്നു എന്ന വളരെ സുന്ദരവും അർ ത്ഥപൂർണ്ണമായായ വരികളാൽ ഈ ഗാനം കേൾവിക്കാർക്ക് ക്രിസ്മസിന്റെ എല്ലാ നല്ല മെമ്മറികളിലേക്കും കൊണ്ടുപോകുന്നു. നിരവധി ഗാനങ്ങൾക്ക് രചനയും സംഗീതവും നിർവ്വഹിച്ച സിനോ ആന്റെണിയാണ് ഈ ക്രിസ്മസ് ആൽബത്തിന്റെയും രചനയും സംഗീതവും ചെയ്തിരിക്കുന്നത്.
മൂവായിരത്തി ലതികം ഗാനങ്ങൾക്ക് പശ്ചാത്തല സംഗീതം നിർവഹിച്ച ജോർജ്ജ് ആന്റണിയാണ് ഈ ആൽബത്തിന് പശ്ചാത്തല സംഗീതവും മിക്സിങ്ങും ചെയ്തി രിക്കുന്നത്.ജെസ്ബിൻ ഏർത്തയിൽ, ബെന്നി ജോസഫ്,ബിബിൻ എരുമേലി,ക്രിസ്പിൻ കുര്യാക്കോസ്, ജോയൽ ജോൺസ്, ജോർജ്ജ് ആന്റണി, സുനിൽ പ്രയാഗ്, റ്റിജോ ജോർജ്ജ് എന്നിവർ ചേർന്ന് പാടിയിരിക്കുന്നു. ലീഡ് ഗീറ്റാർ എബി മാത്യൂ, ഗീറ്റാർ സുനിൽ പ്രയാഗ്, ഡ്രംസ് ജോജോ മാത്യൂ, ബാസ് അലൻ ജോബ്, പെർക്കഷ ൻ ലിജോമോൻ എന്നിവരുമാണ് ഈ ആൽബത്തിന്റെ മുന്നണിയിലും പിന്നണിയിലും പ്രവർത്തിച്ചവർ.
കലാകാരൻമാരുടെ ജീവിതത്തിൽ ഉണ്ടാകുന്ന ജീവിത സാഹചര്യങ്ങളുടെ ചെറിയൊരു ആവിഷ്കാരം കൂടിയാണ് ഈ അൽബത്തിന്റെ പ്രമേയം. ജെസ്ബിൻ ഏർത്തയിൽ സംവിധാനവും എഡിറ്റിങ്ങും ജെറി പുളിക്കൻ ക്യാമറയും ചെയ്തിരിക്കുന്നു.ഈ അൽബത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് മ ലയാളികളുടെ പ്രിയങ്കരനായ് ഗിറ്റാർ പെർഫോർമർ സുനിൽ പ്രയാഗ് ആണ്.അതു പോലെ തന്നെ ഈ ആൽബത്തിലെ എല്ലാ ടെക്നീഷ്യൻമാരും ഇതിൽ അഭിനയി ച്ചിരിക്കുന്നു എന്നുള്ളതാണ് ഈ ഗാനത്തെ വേറിട്ട രീതിയിൽ ശ്രദ്ധയാകർഷിക്കുന്നത്. ഇതിനോടകം തന്നെ യൂട്യൂബിലും മറ്റ് എല്ലാ സോഷ്യൽ മീഡിയ ഫ്ലാറ്റ്ഫോ മുകളിലുമായി ആയിരക്കണക്കിനാളുകളാണ് ഷെയർ ചെയ്തിരിക്കുന്നത്.

+ There are no comments
Add yours