ഇടക്കുന്നം ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ പവർ ബ്രിഗേഡ് (സംഘടനയുടെ) ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. തെരഞ്ഞെടുക്ക പ്പെട്ട 140 സ്കൂളുകളിൽ കേരളത്തിലാദ്യമായാണ് പവർ ബ്രിഗേഡ് ആരംഭിച്ചിരിക്കുന്നത്. കരിയർ ഗൈഡൻസ് ആൻഡ് അഡോളസെൻ്റ് കൗൺസിലിംഗ് സെൽ കേരള യുടെ കീഴിലായിരിക്കും പവർ ബ്രിഗേഡിൻ്റെ പ്രവർത്തനങ്ങൾ നടക്കുക. ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് സാമൂഹ്യ സുരക്ഷ, റോഡ് സുരക്ഷ, സാങ്കേതിക വിദ്യാ സുരക്ഷ, മാർഗദർശന സുരക്ഷ, ലഹരി വിരുദ്ധ സുരക്ഷ എന്നിവ ഉറപ്പാക്കുക എന്നതാണ് ഇതിൻ്റെ മുഖ്യ ലക്ഷ്യം.
ഓരോ പവർ ബ്രിഗേഡും വിദ്യാലയത്തിൻ്റെയും, കുടുംബത്തിൻ്റെയും, സമൂഹത്തിൻ്റെയും, കാവലാളായും,സംരക്ഷകനായും മാറേണ്ടതുണ്ട് എന്ന് എംഎൽഎ അഭി പ്രായപ്പെട്ടു. ഉദ്ഘാടനത്തോടൊപ്പം വ്യത്യസ്തമായ അഞ്ച് ദളങ്ങളിലുള്ള പവർ ബ്രിഗേഡ് ഗ്രൂപ്പുകളുടെ ക്യാപിം ഗ് സെറിമണിയും നടന്നു. നിയുക്ത വാർഡ് മെമ്പർ മാർട്ടിൻ തോമസ്, പി. ടി. എ പ്രസിഡൻ്റ് നസീബ് കെ കെ , പ്രിൻസിപ്പൽ സിസി അലക്സ്, ഹെഡ് മിസ്ട്രസ് സിൽവി ഡേവിസ് കെ, അധ്യാപകരായ സോഫിയ തോമ സ്, ജെറോം വർഗീസ് എന്നിവർ പ്രസംഗിച്ചു.

+ There are no comments
Add yours