ത്രിതല പഞ്ചായത്ത് തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് തർക്കങ്ങൾക്കിടെ കോൺഗ്രസിലെ പ്രബല നേതാക്കൾ തമ്മിൽ തെരുവിൽ ഏറ്റുമുട്ടി. മുണ്ടക്കയം ടിബിക്ക് സമീപമാണ് പ്രബലരായ 2 നേതാക്കൾ സീറ്റ് തർക്കത്തെ തുടർന്ന് തെരുവിൽ ഏറ്റുമുട്ടിയത്.

ജാഗ്രത പാലിക്കണ്ട നേതാക്കൾ തന്നെ തെരുവിൽ ഏറ്റുമുട്ടിയതോടെ ഇത് പാർട്ടിക്കകത്തും അണികൾക്കിടയിലും അസ്വാരസ്യം ഉണ്ടാക്കുന്നുണ്ട്. ഇതിന് പിന്നാലെ യാണ് സീറ്റ് തർക്കത്തെ തുടർന്ന് മുന്നണിയിലെ മറ്റ് ഘടകകക്ഷികളുമായി തർക്കം രൂക്ഷമാകുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ ഫലപ്രദമായി നേതാക്കൾ ഇട പെട്ടില്ലങ്കിൽ പാർട്ടിക്ക് തന്നെ ഇത് ക്ഷീണം ചെയ്യുമെന്നാണ് അണികളുടെ സംസാരം.

+ There are no comments
Add yours