പുത്തൻ ആശയ രൂപീകരണത്തിൽ അമൽജ്യോതി എൻജിനീയറിംഗ് കോളേജിന് സംസ്ഥാനതല അംഗീകാരം

Estimated read time 1 min read
Share :

സംരംഭകത്വവും ക്രിയാത്മക ചിന്താഗതിയും വളർത്തി സമൂഹമുന്നേറ്റത്തിന് വഴിതെളിക്കുന്ന യുവതലമുറയെ വളർത്തിയെടുക്കുന്നതിനായുള്ള ശ്രമങ്ങൾക്ക് കാ ഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിംഗ് കോളേജ്, സംസ്ഥാനതലത്തിൽ അഭിമാനകരമായ നേട്ടം സ്വന്തമാക്കി. കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (K-DISC) നടപ്പാക്കുന്ന യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാം (Young Innovators Programme – YIP) ൽ സംസ്ഥാനതലത്തിലെ മികച്ച വിദ്യാഭ്യാസ സ്ഥാപ നത്തിനുള്ള അവാർഡ് അമൽജ്യോതിക്ക് ലഭിച്ചു.

അമൽജ്യോതിയുടെ തുടർച്ചയായ ഇന്നവേഷൻ നേട്ടങ്ങളെ പരിഗണിച്ച്, കോളേജിന് ഔട്ട്സ്റ്റാൻഡിങ് പെർഫോമൻസ് അവാർഡും ലഭിച്ചു. കേരളത്തിലെ എല്ലാ സർ വകലാശാലകളുടെയും, കോളേജുകളുടെയും, സ്കൂളുകളുടെയും വിദ്യാർത്ഥികൾ പങ്കെടുത്ത സംസ്ഥാനതല പ്രോജക്റ്റ് മത്സരത്തിൽ, ജില്ലാതലത്തിലും സംസ്ഥാന തലത്തിലും ഏറ്റവും കൂടുതൽ വിജയിച്ച പ്രോജക്റ്റുകൾ സമർപ്പിച്ച സ്ഥാപനമായതിനാലാണ് അമൽജ്യോതി ഈ പുരസ്കാരം നേടിയത്.

തിരുവനന്തപുരത്ത് വച്ച് സംഘടിപ്പിച്ച സ്റ്റേറ്റ് ഇന്നവേഷൻ മീറ്റ് പരിപാടിയിൽ, കേരള ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അവാർഡ് വിതരണം ചെ യ്തു. അമൽജ്യോതി എൻജിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. ലില്ലി കുട്ടി ജേക്കബ്, Prof. അനീഷാ മോൾ എബ്രഹാം, ഡോ. ഷെറിൻ സാം ജോസ് എന്നിവർ ചേർ ന്ന് അവാർഡ് സ്വീകരിച്ചു.

അമൽജ്യോതിയുടെ വിദ്യാർത്ഥികളുടെ സൃഷ്ടിപരവും സാമൂഹ്യബോധവും, ഈ നേട്ടത്തിന്റെ പിന്നിലുള്ള പ്രധാന ശക്തികളാണ്. വിദ്യാർത്ഥികൾ സാമൂഹിക പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ കാണുന്ന നൂതന ആശയങ്ങൾ രൂപപ്പെടുത്തുകയും അവയെ യഥാർത്ഥ സംരംഭങ്ങളാക്കി മാറ്റുകയും ചെയ്യുന്നു. ഈ വിജയത്തോടെ അ നുബന്ധിച്ച് സമ്മാനാർഹരായ വിദ്യാർഥികളെ അഭിനന്ദിക്കുകയും വരും വർഷങ്ങളിലും പുതുമയാർന്ന ആശയങ്ങൾ സമൂഹ നന്മയ്ക്കായി രൂപപ്പെടുത്തുന്നതിന് വേണ്ടിയും അവയെ സംരംഭങ്ങൾ ആക്കി മാറ്റി സമൂഹ നന്മ ഉറപ്പുവരുത്തുന്നതിനും ആയുള്ള ശ്രമങ്ങളുമായി കോളേജ് മുന്നോട്ടുപോകുമെന്ന് കോളേജ് ഡയറക്ടർ ഫാദർ ഡോ റോയ് പഴയപറമ്പിൽ അറിയിച്ചു.

 

Share :

You May Also Like

More From Author

+ There are no comments

Add yours