സെറ്റ്കോ സമരജാഥ നാളെ (4.-11 -25)തുടങ്ങും

Estimated read time 1 min read
Share :

മുണ്ടക്കയം : സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്സ് കോൺഫെഡറേഷൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ അധ്യാപകരുടെയും ജീവനക്കാരുടെയും അവകാശ സംരക്ഷ ണത്തിനും നീതിനിഷേധത്തിനുമെതിരെ ചെയർമാൻ നാസർ മുണ്ടക്കയം നേതൃത്വം കൊടുക്കുന്ന പ്രക്ഷോഭ ജാഥ നാളെ മുണ്ടക്കയത്ത് നിന്നും ആരംഭിക്കും.ജാഥ മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അസീസ് ബഡായിൽ ഉദ്ഘാടനം ചെയ്യും . ജനറൽ സെക്രട്ടറി റഫീഖ് മണിമല ജാഥ ഫ്ലാഗ് ഓഫ് ചെയ്യും.ഈരാറ്റുപേട്ട നഗരസഭ ചെയർ പേഴ്സൺ സുഹറ അബ്ദുൽ ഖാദർ മുഖ്യാതിഥിയാകും.

ചൊവ്വ 3 pm നടക്കുന്ന കോട്ടയത്തെ സമാപന സമ്മേളനം ഫ്രാൻസിസ് ജോർജ് എംപി ഉദ്ഘാടനം ചെയ്യും. കോട്ടയവിവിധ പോഷക സംഘടനകളുടെയും ഘടകക ക്ഷികളുടെയും നേതാക്കന്മാർ ഉദ്ഘാടന സമ്മേളനത്തിൽ സംബന്ധിക്കുമെന്ന് ജാഥ ഡയറക്ടർ പി എ ഷാഹുൽഹമീദ് പറഞ്ഞു.

Share :

You May Also Like

More From Author

+ There are no comments

Add yours