സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന സന്നദ്ധ-സേവന സംഘടനയായ എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിൽ പൂ ഞ്ഞാർ നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി 10 നിർധന കുടുംബങ്ങൾക്ക് ഭവനകൾ നിർമ്മിച്ചു നൽകുന്നു. വിവിധ കമ്പനികളുടെ സിഎ സ്ആർ ഫണ്ടും, ഉദാരമതികളായ വ്യക്തികളുടെ സ്പോൺസർഷിപ്പിലൂടെയും മറ്റും ധനസമാഹരണം നടത്തിയാണ് ഭവനങ്ങൾ നിർമ്മിച്ചു നൽകുന്നത്.

ഈ മാസം 27 -)o തീയതിയ്ക്കും നവംബർ 3-)o തീയതിക്കും ഇടയിലായി പല ദിവസങ്ങളിലായി 10 പത്തു വീടുകളുടെയും ശിലാസ്ഥാപന കർമ്മം അതാത് സ്ഥലങ്ങ ളിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിക്കും. ജനപ്രതിനിധികളും, പൊതുപ്രവർത്തകരും, എംഎൽഎ സർവീസ് ആർമി ഭാരവാഹികളും പങ്കെ ടുക്കും. താഴെപ്പറയുന്ന പ്രകാരമാണ് ശിലാസ്ഥാപന കർമ്മങ്ങൾ നിർവഹിക്കുക.
27-)o തീയതി രാവിലെ 11 മണിക്ക് ഈരാറ്റുപേട്ട കടുവാമുഴിയിലും, ഉച്ചകഴിഞ്ഞ് 2 മണിക്ക് പൂഞ്ഞാർ തെക്കേക്കരയിൽ കല്ലേക്കുളത്തും, 29-)o തീയതി രാവിലെ 10:30 ന് പൂഞ്ഞാർ തെക്കേക്കര- ചേരിമലയിലും, 11:30 ന് പൂഞ്ഞാർ ടൗൺ ഭാഗത്തും, ഉച്ചകഴിഞ്ഞ് 12.30 ന് ചേന്നാടും,1 മണിക്ക് പൂഞ്ഞാർ – മണിയംകുളത്തും, 31-)o തിയതി ഉച്ചകഴിഞ്ഞ് 03:30 ന് തീക്കോയി- മംഗളഗിരിയിലും, 3-)o തിയതി രാവിലെ 10 മണിക്ക് കൂവപ്പള്ളിയിലും, 11 മണിക്ക് എരുമേലി ചേനപ്പാടിയിലും, ഉച്ചകഴിഞ്ഞ് 3 മണി ക്ക് പൂഞ്ഞാർ മണിയംകുന്നിലും ശിലാസ്ഥാപന കർമ്മങ്ങൾ നടക്കും.

+ There are no comments
Add yours