സിപിഐയിൽ രൂക്ഷമായ അഭിപ്രായ ഭിന്നതയിൽ എ.ഐ.വൈ.എഫ് നേതാവും അനുയായികളും കോൺഗ്രസിൽ

Estimated read time 0 min read
Share :

സി.പി.ഐയുടെ യുവജന സംഘടനയായ എഐവൈഎഫിൻ്റെ കോട്ടയം ജില്ലാ കമ്മിറ്റി അംഗവും, കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം സെക്രട്ടറി, പാർട്ടി മണ്ഡ ലം കമ്മിറ്റി അംഗവുമെന്ന നിലകളിൽ പ്രവർത്തിച്ചു വന്നിരുന്ന ഫസൽ മാടത്താനിയും അനുയായികളുമാണ് പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളും രാജി വെച്ച് ഇൻഡൃ ൻ നാഷണൽ കോൺഗ്രസിൽ ചേർന്നത്. സിപിഐയുടെ കഴിഞ്ഞയിടെ നടന്ന കാഞ്ഞിരപ്പള്ളി മണ്ഡലം സമ്മേളനത്തിലും കോട്ടയം ജില്ലാ സമ്മേളനത്തിലും പ്രതി നിധിയുമായിരുന്നു ഫസൽ മാടത്താനി.

കോൺഗ്രസ് ചിറക്കടവ് മണ്ഡലം പ്രസിഡൻ്റ് സേവൃർ മൂലകുന്നിൻ്റെ അദ്ധൃക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് ഫസലിനെയും അൻപതോളം പേരെയും കെ.പി. സി.സി മെമ്പർ ഡോ. അജീസ് ബെൻ മാതൃു പാർട്ടി പ്രഥമിക അംഗത്വം നൽകി സ്വീകരിച്ചു.അഭിലാഷ് ചന്ദ്രൻ, സുരേഷ് ടി നായർ, സി.ജി.രാജൻ, സനോജ് പനക്കൽ, കെ.സി.ബിനുകുമാർ, എം.റ്റി.പ്രീത, കെ.സി.സജിമോൻ, നൗഫൽ, അന്തകൃഷ്ണൻ, എം.ആർ.രഞ്ജിത്ത്, വൈ.അൻസർ, സോണി തോമസ് എന്നിവർ പ്രസംഗിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours