പോലീസ് സ്റ്റേഷന് മുന്നിൽ ജനകീയ പ്രതിഷേധ ധർണ്ണ

Estimated read time 0 min read
Share :

ആഭ്യന്തര വകുപ്പിന്റെ പരാജയം തുറന്നു കാട്ടിയും വർദ്ധിച്ചു വരുന്ന ലോക്കപ്പ് മർദ്ദനങ്ങൾ അവസാനിപ്പിക്കണം എന്നും കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാ വ് സുജിത്തിനെ മൃഗീയമായി തല്ലിച്ചതച്ച പോലീസുകാരെ സർവ്വീസിൽ നിന്നും പിരിച്ചു വിടണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് എലിക്കുളം, ചിറക്കടവ് മണ്ഡ ലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പൊൻകുന്നം പോലീസ് സ്റ്റേഷന് മുന്നിൽ ജനകീയ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

രാഷ്ട്രീയ എതിരാളികളെ തിരഞ്ഞ് പിടിച്ച് പോലീസ് വേട്ടയാടുകയാണെന്നും പോലീസ് സ്റ്റേഷനുകൾ ഇടിമുറികളായി പരിണമിച്ചു എന്നും ഇടത് പക്ഷ സർക്കാർ ഹിംസയുടെ പാതയിലാണ് ഭരണം നടത്തുന്നത് എന്നും ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ആ സ്ഥാനത്ത് തുടരാൻ യോഗ്യനല്ല എന്നും ധർണ്ണ ഉദ്ഘാടനം ചെയ്ത തോമസ് കല്ലാടൻ അഭിപ്രായപ്പെട്ടു.

കോൺഗ്രസ് ചിറക്കടവ് മണ്ഡലം പ്രസിഡന്റ് സേവ്യർ മൂലകുന്ന് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബെറ്റി ടോജോ, കോൺ ഗ്രസ് എലിക്കുളം മണ്ഡലം പ്രസിഡന്റ് ജെയിംസ് ചാക്കോ ജീരകത്തിൽ, ഡിസിസി എക്സിക്യൂട്ടീവ് അംഗം അഭിലാഷ് ചന്ദ്രൻ, പാലാ ബ്ലോക്ക് സെക്രട്ടറി ജിഷ്ണു പറപ്പ ള്ളിൽ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് സെക്രട്ടറി ടി കെ ബാബുരാജ്, കോൺഗ്രസ് നേതാക്കൾ ആയ തോമസ് പാലക്കുഴ, യമുന പ്രസാദ്, സിനിമോൾ കാക്കശ്ശേരി, ഇ ജെ ഫിലിപ്പ്, എ ടി ശിഹാബുദ്ദീൻ, സജി തോമസ്,തോമസ് വറുഗ്ഗീസ്,എം ആർ രജ്ഞിത്ത്, ടി ആർ ബിനേഷ്, എം സുനിൽ,ടി പി രവിന്ദ്രൻപിള്ള തുടങ്ങിയവർ പ്രസം ഗിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours