നെന്മേനിക്കാരുടെ സ്വപ്നം പൂവണിയുന്നു; നെന്മേനിയിലേക്ക് പാലം

Estimated read time 0 min read
Share :
വർഷകാലമായാൽ, നെന്മേനി അമ്പല ഭാഗത്തുള്ളവർ തോടിന് അക്കരഇക്കര കടക്കാൻ യാതൊരു മാർഗ്ഗവും ഇല്ലാതെ ബുദ്ധിമുട്ടിലായിരുന്നു. പതിറ്റാണ്ട് ആയിട്ടു ള്ള അവരുടെ ആവശ്യം ഇപ്പോൾ സഫലമാകുന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ പി.ആർ അനുപമ അനുവദിച്ച 10 ലക്ഷം രുപയും മുണ്ടക്കയം പഞ്ചായത്ത് മെമ്പർ ഷി ജി ഷാജിയുടെ പ്ലാൻഫണ്ടിൽ നിന്നും 8 ലക്ഷം രൂപ യും ചേർത്ത് 18 ലക്ഷം രൂപയിലാണ് പാലം പണിയുന്നത്.
നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ കൂടിയായ പി.ആർ അനുപമ നിർവഹിച്ചു. മുണ്ടക്കയം പഞ്ചായത്ത് പ്ര സിഡന്റ് രേഖദാസ് , വൈസ്  പ്രസിഡണ്ട് ഷീലമ്മ ഡോമിനിക്, സി.വി അനിൽകുമാർ,  ഷിജി ഷാജി, പി ആർ രാജേഷ് എന്നിവർ പങ്കെടുത്തു.
Share :

You May Also Like

More From Author

+ There are no comments

Add yours