കാഞ്ഞിരപ്പള്ളി അമൽജ്യോതിക്ക് വൈഐപി സംസ്ഥാനതല അംഗീകാരം

Estimated read time 1 min read
Share :

കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളേജിലെ വിദ്യാർഥികൾ ഒരുക്കിയ ലാറ്റക്സ് പ്രോ എന്ന പ്രോജക്ടിന് വൈഐപിയിലൂടെ സംസ്ഥാന തലത്തിൽ മികച്ച പ്രോജക്ട് ആയുള്ള അംഗീകാരം ലഭിച്ചു. റബ്ബർ കൃഷിക്കാർ നേരിടുന്ന തൊഴിലാളികളുടെ ലഭ്യത കുറവ് പരിഹരിക്കുന്നതിനായി റബ്ബർ മരങ്ങളിൽ നിന്ന് ശേ ഖരിച്ച റബ്ബർ ലാറ്റക്സ് മതിയായ അളവിൽ വെള്ളവും ആസിഡും ചേർന്ന് കലർത്തി ഷീറ്റുകൾ ആക്കി മാറ്റുന്നതിനു സഹായിക്കുന്ന തരത്തിലാണ് ലാറ്റക്സ് പ്രോ രൂപക ൽപ്പന ചെയ്തിട്ടുള്ളത്. ചെറുകിട കർഷകരെ സഹായിക്കുക എന്ന ഉദ്ദേശലക്ഷ്യത്തോടെയാണ് ലാറ്റക്സ് പ്രോ നിർമ്മിച്ചിരിക്കുന്നത്. അമൽജ്യോതിയിലെ മെക്കാനി ക്കൽ എൻജിനീയറിങ് വിദ്യാർത്ഥികൾ ആയിരുന്ന ആബിദ് ഹബീബ് , ജോയൽ സെബാസ്റ്റ്യൻ, പ്രൊഫസർ എബി വർഗീസ് എന്നിലവരുടെ നേതൃത്വത്തിലാണ് ഈ പ്രോജക്ട് പൂർത്തിയാക്കിയത്.

വിദ്യാർത്ഥികളെ ചിന്തിപ്പിക്കുകയും, നവീകരിപ്പിക്കുകയും, സമൂഹത്തിനായി പ്രയോജനകരമായ സംരംഭങ്ങൾ സൃഷ്‌ടിക്കാൻ പ്രാപ്തരാക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടുകൂടി ആണ് Young Innovators Programme (YIP) നടുത്തപ്പെടുന്നത്. കേരള ഡെവലപ്മെൻറ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജി കൗൺസിൽ (KDISC) എൻറെ നേതൃത്വത്തിൽ ആണ് ഈ പ്രൊഗ്രാം സംഘടിപ്പിച്ചത്. ഈ പ്രോജക്ട് മത്സരത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സമ്മാനത്തിന് അർഹമായത്. കാഞ്ഞിരപ്പള്ളി അമ ൽജ്യോതി കോളേജ് ഓഫ് എൻജിനീയറിങ് കോളേജ് വിദ്യാർത്ഥികൾ ഒരുക്കിയ ലാറ്റക്സ് പ്രോ പ്രോജക്ട് ആണ്.കൊച്ചിൻ ഷിപ്പിയാർഡ് സ്പോൺസർ ചെയ്ത 50000 രൂപ യും പ്രശസ്തി പത്രവുമാണ് ഒന്നാം സമ്മാന തുകയായി ലഭിച്ചത്.

കൊച്ചിൻ ഷിപ്പിയാർഡ്, സി എസ് ആർ തലവനായ സന്തോഷ് കുമാർ, കൊച്ചിയിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ വച്ച് നടത്തപ്പെട്ട സ്കിൽ സമ്മിറ്റിൽ വച്ച് വിജയി കൾക്ക് സമ്മാനം നൽകി.സംസ്ഥാനതലത്തിൽ തിരഞ്ഞെടുക്കപ്പെട്ട പ്രോജക്ടുകളുടെ അവതരണം കേരള സ്കിൽ സബ്മിറ്റ് 2025 ന്റെ ഭാഗമായി നടത്തപ്പെടുകയും അതിൽ നിന്ന് ഏറ്റവും മികച്ച പ്രോജക്ട് ആയി ലാറ്റക്സ് പ്രോയെ വിദഗ്ധ സമിതി തിരഞ്ഞെടുക്കുകയായിരുന്നു.

Share :

You May Also Like

More From Author

+ There are no comments

Add yours