കെ.എം. മാണി കർഷക അവാർഡ് വിതരണം ചെയ്തു

Estimated read time 0 min read
Share :

കാർഷിക മേഖലയിലേക്ക് കൂടുതൽ യുവജനങ്ങൾ കടന്നു വരണമെന്നും കൃഷി ചെയ്യുന്നത് മനസ്സിനും ആരോഗ്യത്തിനും ഉന്മേഷം നല്കുമെന്നും ഗവ.ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്. കർഷക ദിനാചരണത്തിൻ്റെ ഭാഗമായി യൂത്ത് ഫ്രണ്ട് (എം)കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മികച്ച യുവകർ ഷകർക്കുള്ള അവാർഡ് വിതരണം ചെയ്തു കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

യുവ കർഷകരായി തെരഞെടുക്കപ്പെട്ട കങ്ങഴ സ്വദേശി നിതിൻ മാത്യു എബ്രഹാം, മണിമല സ്വദേശി വിനീത് കെ ജെ എന്നിവർക്ക് കെ.എം. മാണിയുടെ പേരിലു ള്ള മെമൻ്റോയും ക്യാഷ്അവാർഡും വിതരണം ചെയ്തു. ചെറുവള്ളി കെ.വി .എം.എസ് ഹാളിൽ നടന്ന സമ്മേളനത്തിൽ നിയോജക മണ്ഡലം പ്രസിഡൻ്റ് രാഹുൽ ബി. പിള്ള അധ്യക്ഷത വഹിച്ചു.

പാർട്ടി നിയോജമണ്ഡലം പ്രസിഡൻ്റ് മാത്യു ആനിത്തോട്ടാം മുഖ്യപ്രഭാഷണം നടത്തി.ഷാജി പാമ്പൂരി, സുമേഷ് ആൻഡ്രൂസ്, ആൻറണി മാർട്ടിൻ, ഷാജി നല്ലേപറമ്പി ൽ, കെ എ എബ്രഹാം, വിഴിക്കത്തോട് ജയകുമാർ, നാസർ സലാം, ക്രിസ്റ്റിൻ ജോൺ അറക്കൽ, ദിലീപ് കൊണ്ടുപറമ്പിൽ, രാഹുൽ പി നായർ, അനൂപ് വെള്ളാവൂർ, ടോം ഇഞ്ചക്കാല, തോമസ് മാത്യു, സിജിൻ ജോസഫ്, ധനേഷ് എസ് എൻ, അഖിൽ പി എം, പൊന്നുക്കുട്ടൻ ജോൺ, വിൻസ് വാണിയപുര, അമൽ അനിൽ, ലിജോ കു ന്നപ്പള്ളി, ഡെന്നിസ് പൂതക്കുഴി, ആൽവിൻ ചാക്കോച്ചൻ എന്നിവർ പങ്കെടുത്തു.

Share :

You May Also Like

More From Author

+ There are no comments

Add yours