വാഴകളിൽ ഇലപുള്ളി രോഗം പടരുന്നു. കടുത്ത പ്രതിസന്ധിയിൽ വാഴ കർഷകർ

Estimated read time 1 min read
Share :

വാഴകളിൽ ഇല പുള്ളിരോഗം പടരുന്നത് സംസ്ഥാനത്തെ വാഴ കർഷകരെ പ്രതിസന്ധിയിലാക്കുന്നു. കാലാവസ്ഥ വ്യതിയാനമാണ് ഇലപുള്ളി രോഗം പടർന്നു പിടി ക്കുവാൻ കാരണമാകുന്നത്. വാഴയുടെ ഇലകളിൽ മഞ്ഞ നിറം പ്രത്യക്ഷപ്പെടുന്നതാണ് രോഗത്തിന്റെ ആദ്യ ലക്ഷണം. പിന്നീട് ഇത് മറ്റ് ഇലകളിലേക്ക് വ്യാപിക്കു കയും വാഴയുടെ വളർച്ച മുരടിച്ച് നശിക്കുകയുമാണ് ചെയ്യുന്നത്. ഏത്തവാഴകളിലാണ് ഇലപുള്ളി രോഗം ഏറ്റവും കൂടുതൽ പിടിപെടുന്നത്.

എന്നാൽ ഈ വർഷം മറ്റ് വാഴകളിലേക്കും ഈ രോഗം വ്യാപിക്കുന്നുണ്ട്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം ഇലപുള്ളി രോഗം വ്യാപകമായിട്ടാണ് വാഴകളി ൽ പടർന്നു പിടിക്കുന്നത്. കാലാവസ്ഥ വ്യതിയാനമാണ് ഇതിന് പ്രധാന കാരണമെന്ന് കൃഷി വിദഗ്ധർ പറയുന്നു. മെയ് മാസത്തിൽ ആരംഭിച്ച മഴ ഇടതടവില്ലാതെ പെ യ്യുന്നതാണ് കുമിൾ രോഗമായ ഇലപുള്ളി രോഗം വാഴകളിൽ പടരുവാൻ കാരണം. മുണ്ടക്കയം പഞ്ചായത്തിന്റെ പുഞ്ചവയൽ, 504, കണ്ണിമല അടക്കമുള്ള മേഖല യിൽ വാഴകളിൽ ഇലപുള്ളി രോഗം വ്യാപകമാണ്. ആദ്യ ലക്ഷണം കാണുന്നതെ കൂടുതൽ വാഴകളിലേക്ക് കുമിൾ രോഗം പടരാതിരിക്കാൻ  കർഷകർ വാഴയുടെ ഇലകൾ വെട്ടിമാറ്റും.

ഇത് പലപ്പോഴും വാഴയുടെ വളർത്തിയ സാരമായി ബാധിക്കും. രോഗം കൂടുതലായി പിടിപെട്ടാൽ വാഴ ചുവടെ പിഴുതു കളയേണ്ട ഗതികേടിലാണ് തങ്ങളെന്ന് കർ ഷകനായ സാബു പറയുന്നു. പിഴുത മാറ്റുന്ന വാഴകളും ഇതിന്റെ ഇലയും വാഴ തോട്ടത്തിൽ നിന്നും ഏറെ ദൂരെ കൊണ്ടുപോയി നശിപ്പിച്ചു കളയണം. മറ്റ് വാഴകളി ലേക്കും രോഗം പടരാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. രോഗം പടർന്നു പിടിച്ചതോടെ ഓണം വിപണി ലക്ഷ്യമാക്കി വാഴ കൃഷി ചെയ്ത കർഷകർക്ക് ഈ വർഷം നിരാശയാണ് ഫലം. പ്രദേശത്തെ നൂറുകണക്കിന് വാഴകളാണ് ഇലപുള്ളി രോഗം പിടിപെട്ടതിനെ തുടർന്ന് കർഷകർക്ക് വെട്ടി മാറ്റേണ്ടി വന്നത്. ഇതോടെ ലോണെ ടുത്തും സ്ഥലം പാട്ടത്തിനെടുത്തും കൃഷിയിറക്കിയ കർഷകരാണ് ദുരിതത്തിലായത്.

കുമിൾ രോഗം മൂലം കൃഷി നശിച്ച കർഷകർക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണമെന്ന് കണ്ണിമല ഫാർമേഴ്സ് ക്ലബ്ബ് പ്രസിഡന്റ് പി. ഡി ജോ ൺ പൗവത്ത്  ആവശ്യപ്പെട്ടു. തുടർച്ചയായ മഴമൂലമുണ്ടാകുന്ന ഈർപ്പമാണ് കുമിൾ രോഗമായ ഇലപ്പള്ളി രോഗം വ്യാപിക്കുവാൻ കാരണം. തുടക്കത്തിലെ തിരിച്ചറി ഞ്ഞ് പ്രതിരോധ നടപടികൾ സ്വീകരിച്ചാൽ ഒരു പരിധി വരെ രോഗത്തെ തടയുവാൻ കഴിയുമെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു

Share :

You May Also Like

More From Author

+ There are no comments

Add yours