കാഞ്ഞിരപ്പള്ളി ബൈപാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് യുഡിഎഫ് ഉയർത്തിയ ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണന്ന് ഗവ ചീഫ് വിപ്പും സ്ഥലം എംഎൽഎയുമായ ഡോ.എൻ ജയരാജ്.പദ്ധതിക്ക് ആവശ്യമായ പണമില്ല എന്നത് മൂലമാണ് ബൈപാസിൻ്റ നിർമ്മാണത്തിൽ നിന്ന് കരാറുകാരൻ വിട്ട് നിലക്കുന്ന തെന്ന ആരോപണത്തിൽ കഴമ്പില്ലന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കാഞ്ഞിരപ്പള്ളി ബൈപാസുമായി ബന്ധെപ്പെട്ട് യുഡിഎഫ് ഉയർത്തിയ ആരോപണങ്ങളെല്ലാം ഡോ.എൻ ജയരാജ് തള്ളിക്കളഞ്ഞു. പദ്ധതിക്ക് ഓപ്പൺ ടെണ്ടറാണ് ക്ഷണിച്ചത്. ഇന്ത്യയിലെ ഏത് കരാറുകാരനും ഇതിൽ പങ്കെടുക്കാൻ അവകാശമുണ്ട്. 1.63 ശതമാനം തുക കുറച്ച് ഗുജറാത്ത് കേന്ദ്രമായ കമ്പനി ടെൻണ്ടർ ഏറ്റെടു ക്കുകയായിരുന്നു. .കമ്പനിയുടെ യോഗ്യത പരിശോധിക്കുന്നത് താനല്ല. കരാർ നൽകിയത് ആർ ബി ഡി സിയാണ്. അവർ അത് പരിശോധിച്ച് തന്നെയാകും കരാർ നൽകിയതെന്നും ഡോ.എൻ ജയരാജ് പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ ബൈപാസിൻ്റെ നിർമ്മാണം പൂർത്തിയാകുമെന്നാണ് പറഞ്ഞത്.ഇതിന് ശേഷം നാല് മാസം കൂടി കാലാവധി നീട്ടി നൽകിയിട്ടും പണികൾ എങ്ങുമെത്താത്ത സാഹചര്യത്തിലാണ് കരാറുകാരനെ ഒഴിവാക്കാൻ നോട്ടീസ് നൽകിയതെന്നും ചീഫ് വിപ്പ് പറഞ്ഞു. നിലവിൽ ചെയ്ത പ്രവർത്തികളുടെ മുഴുവൻ തുകയും കരാറുകാരന് നൽകിയിട്ടുണ്ട്. ഈ മാസം 5 നാണ് 20 നകം മറുപടി ആവശ്യപ്പെട്ട് കരാറുകാരന് നോട്ടീസ് നൽകിയത്.കരാറുകാരനെ ഒഴിവാക്കി റീടെൻണ്ടർ നടപടികളുമായി മുൻപോട്ട് പോകുക തന്നെ ചെയ്യുമെന്നും ചീഫ് വിപ്പ് കൂട്ടി ചേർത്തു. പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ തങ്കപ്പൻ, എൽഡിഎഫ് നേതാ ക്കളായ സജിൻ വട്ടപ്പളളി, അഡ്വ എം.എ ഷാജി, ഷാജൻ മണ്ണംപ്ലാക്കൽ,

+ There are no comments
Add yours