ജൂലൈ 9 പൊതുപണിമുടക്ക് പൂഞ്ഞാർ മേഖലാ വാഹന പ്രചരണ ജാഥ

Estimated read time 1 min read
Share :

ജൂലൈ ഒൻപതിൻ്റെ പൊതുപണിമുടക്കിൻ്റെ പ്രചരണാർത്ഥം സംയുക്ത ട്രേഡ് യൂണിയൻ സംഘടിപ്പിച്ച പൂഞ്ഞാർ മേഖലാ ജാഥ വെള്ളിയാഴ്ച രാവിലെ ഇളംങ്കാട്ടിൽ വെച്ച് സിഐകെടിയു ജില്ലാ വൈസ് പ്രസിഡണ്ട് ലാലിച്ചൻ ജോർജ് ചെയ്തു. ഉൽഘാടനയോഗത്തിൽ എം.എസ് മണിയൻ അധ്യക്ഷനായി.

ജാഥാ ക്യാപ്റ്റൻ കെ രാജേഷ്, പി.എസ് സുരേന്ദ്രൻ, പി.കെ നസീർ, വൈസ് ക്യാപ്റ്റൻ വി.പി സുഗതൻ, ജാഥാ മാനേജർ സുരേഷ് ബാബു, എം.ജി രാജു, പി.കെ ബാലൻ, വി.ജെ കുര്യാക്കോസ്, കെ.റ്റി പ്രമദ്, വിനീത് പനമൂട്ടിൽ, സി.പി ജേക്കബ്, പി.എസ് ഹമീദ്, വർഗീസ് മത്തായി, അബ്ദുൽ ഹാരിസ്, പി.കെ സണ്ണി, പി.എസ് സജിമോൻ, എം.വി ഹരിഹരൻ, നാവാസ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. ജാഥയ്ക്ക് മുണ്ടക്കയം, മടുക്ക,മുക്കുട്ടു തറ,എരുമേലി എന്നിവിടങ്ങളിൽ സ്വീകരണം ലഭിച്ചു. പാറത്തോട്ടിൽ പൊതുസമ്മേളനത്തോടെ സമാപിച്ചു.

കാഞ്ഞിരപ്പള്ളി നിയോജക മണ്ഡല ജാഥ ശനിയാഴ്ച രാവിലെ 9ന് കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ സിഐടിയു അഖിലേന്ത്യാ വർക്കിംഗ് കമ്മിറ്റിയംഗം കെ ജെ തോമസ് ഉൽഘാടനം ചെയ്യും. ജാഥ രാവിലെ 10.30ന് പൊന്തൻ പുഴ,11.3 0ന് മണിമല ബസ് സ്റ്റാൻഡ്,12 ന് പത്തനാട്, 12.30 ന് നെടും കുന്നം, ഉച്ച കഴിഞ്ഞ് 1.30 ന് കറുക ച്ചാൽ, 3.30 ന് കൊടുങ്ങൂർ, 4.30 ന് പള്ളിക്കത്തോട് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വൈകുന്നേരം അഞ്ചിന് പൊതുസമ്മേളനത്തോടെ പൊൻകു ന്നo ടൗണിൽ സമാപിക്കും. ഈ ജാഥയുടെ ക്യാപ്റ്റൻ സി.ജി ജ്യോതി രാജും, പി കെ നസീർ വൈസ് ക്യാപ്റ്റനും സണ്ണിക്കുട്ടി അഴകമ്പ്രായിൽ മാനേജരും ആയിരി ക്കും.

Share :

You May Also Like

More From Author

+ There are no comments

Add yours