അടിയന്തരാവസ്ഥക്കാലത്ത് ഭരണകൂട ഭീകരതയ്ക്കെതിരായ പ്രവർത്തിച്ച കാഞ്ഞിരപ്പള്ളി ഏരിയയിലെ സിപിഐഎം നേതാക്കളുടെ സംഗമം, ജൂൺ 25 ബുധനാഴ്ച 3.30ന് കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി ഓഫീസ് ഓഡിറ്റോറിയത്തിൽ ( സീതാറാം യച്ചൂരി ഭവൻ )നടക്കും. മുൻ നിയമസഭാംഗം കെ.ജെ തോമസ് സംഗമം ഉൽഘാട നം ചെയ്യും.പി എൻ പ്രഭാകരൻ, വി.പി ഇസ്മായിൽ, വി.പി ഇബ്രാഹിം, ജേക്കബ് ജോർജ്, വി.ആർ സനാതനൻ നായർ, വി.എ ചന്ദ്രൻ, സി.ഉലഹന്നാൻ തുടങ്ങിയവർ സം ബന്ധിക്കും.

അടിയന്തരാവസ്ഥക്കാലത്ത് അതിനെതിരെ പ്രവർത്തിച്ച ജയിൽവാസം അനുഭവിക്കുകയും പോലീസ് മർദ്ദനം ഏറ്റുവാങ്ങുകയും ചെയ്തിട്ടുള്ള നേതാക്കളുടെ സംഗ മം ആയിട്ടാണ് സിപിഐഎം കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റി സംഘടിപ്പിച്ചിരിക്കുന്നത്.

+ There are no comments
Add yours